ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ, Cycle A, മത്താ. 14:13-21

മത്താ. 14:13-21
വളരെ തിരക്കേറിയ ഒരു ദിവസത്തിന് ശേഷം വിജനതയിൽ വിശ്രമിക്കാൻ ആഗ്രഹിച്ച നസ്രായനെ കാത്തിരുന്നത് ഇടയനെ തേടിയലഞ്ഞ വലിയൊരു ജനക്കൂട്ടം തന്നെയായിരുന്നു. ഇത് തനിക്ക് വിശ്രമിക്കാനുള്ള സമയമാണെന്ന് പറഞ്ഞു നസ്രായൻ അവരെ തിരിച്ചയക്കുന്നില്ല. തൻറ്റെ തളർച്ചയും ക്ഷീണവും അവഗണിച്ചുകൊണ്ട് അവൻ ജീവൻറ്റെ വചനം വിളമ്പുകയാണ്. വചനവിരുന്നിനൊടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടുവാൻ പറയുന്ന ശിഷ്യന്മാരെ നമുക്ക് തള്ളിക്കളയാനാവില്ല കാരണം ആയിരങ്ങളെയാണ് പോറ്റാനുള്ളത്.മാത്രമല്ല നസ്രായനെയും കൂട്ടി പതിമൂന്ന് വയറുകൾക്കുള്ള ആഹാരം കണ്ടെത്തേണ്ട? ഒരുപക്ഷെ കയ്യിലുള്ളതൊക്കെയും തങ്ങൾക്കുള്ള കരുതലായിരിന്നിരിക്കണം. എന്തായാലും നസ്രായൻ അത് തന്നെ ജനക്കൂട്ടത്തിന് വീതം വയ്ക്കാനാണ് അവരോടാവശ്യപ്പെടുന്നത്. അത്താഴപക്ഷിണിക്കാരായി ഈ ദിനത്തോട് ഈ ദിനത്തോട് വിടപറയേണ്ടി വരുമെന്ന് വിചാരിക്കുന്ന ശിഷ്യരെക്കാത്തു നിറസമൃദ്ധിയുടെ പന്ത്രണ്ടുകുട്ടകൾ അവശേഷിക്കുന്നുണ്ട്…
രണ്ടായിരം വർഷങ്ങൾക്കുമുൻപ് തൻറ്റെ അന്ത്യത്താഴ വേളയിൽ അവൻ മുറിച്ചു വിളമ്പിയ തൻറ്റെ തിരുശരീരരക്തങ്ങൾ രണ്ടായിരംവർഷങ്ങൾക്കുമപ്പുറം അവൻറ്റെ കാരുണ്യമായി നൽകപ്പെട്ടുകൊണ്ടിരിക്കുകയാണ്… തന്നെത്തന്നെ സ്വയം നല്കാനുള്ള അവൻറ്റെ വലിയ മനസ്സാണ് നമ്മുടെ ആത്മാവിൻറ്റെ നിത്യതയ്ക്കായുള്ള വിശപ്പടക്കുന്നത്… ഈ കൊറോണക്കാലത്തു നമ്മുടെ കരുതലുകളിൽ കുറച്ചിങ്കിലുമൊക്കെ മറ്റുള്ളവർക്കായി നൽകാൻ നമുക്ക് കഴിഞ്ഞോ? മുറ്റുള്ളവരുമായി പങ്കുവെച്ചാൽ നമ്മൾ എന്തുചെയ്‌യും എന്ന ചോദ്യത്തിനുത്തരമായി ചൂണ്ടികാണിക്കാനുള്ളത് പന്ത്രണ്ടുകുട്ടകളാണ്… നമ്മുടെ കരുതലുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ എനിക്കും നിങ്ങൾക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ…