ലുക്കാ.4:21-30
പ്രവാചകന്മാർ ഇല്ലാതാവുകയും ഇല്ലാതാക്കപ്പെടുകയും ചെയുന്നു എന്നതാണ് നമ്മുടെ കാലത്തിൻറ്റെ വലിയ അപചയമെന്ന് തോന്നുന്നു… മാനവ ചരിത്രത്തിലെ സമൂലമായ പരിവർത്തങ്ങൾക്കു പിന്നിലോക്കെ ഒരു പ്രവാചക ശബ്ദ്ദം നാം തീർച്ചയായും കണ്ടെത്തും… എബ്രഹാം ലിങ്ങ്ഗൻ, മഹാത്മാ ഗാന്ധി, നെൽസൺ മണ്ടേല, ശ്രീ. നാരയണ ഗുരു… അങ്ങിനെ ഒരുപാടു പേർ… സ്വന്തം സ്വപ്നങ്ങളും സുഖങ്ങളുമൊക്കെ ത്യാഗം ചെയ്ത്, മറ്റുള്ളവർക്ക് സ്വപ്നവും സുഖവുമൊക്കെ നൽകാൻ ഇറങ്ങി തിരിച്ച ഈ ജന്മങ്ങളെ കാത്തിരുന്നതും മരണമെന്ന വലിയ അനീതി ആയിരുന്നു.
ഇന്നത്തെ സുവിശേഷത്തിൽ പ്രവചങ്ങളുടെയെല്ലാം പൂർത്തീകരണമായ ക്രിസ്തു ഇസ്രായേൽ ജനത്തിൻറ്റെ ആത്മീയ കപടതെയ്ക്കെതിരെ പ്രവാചക ശബ്ദമായി നിറയുന്നത് നാം കാണുന്നു. തച്ചൻറ്റെ മകനായ ഇവൻ തങ്ങളെ പഠിപ്പിക്കനാരെന്ന ഹുംങ്കോടെ ക്രിസ്തുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ജനക്കൂട്ടം “പ്രവാചകൻ സ്വഭവനത്തിലും സ്വദേശത്തിലും അംഗീകരിക്കപ്പെടുന്നില്ല” എന്ന സത്യത്തിന് അടിവരയിടുന്നു.
പ്രവാചക വീഥിയിൽ ഒരുവനെ കാത്തിരിക്കുന്നത് പനിനീർപുഷ്പങ്ങല്ല മറിച് കുരിശിൻറ്റെ വഴി തന്നെയാണ്… പിന്നെ എങ്ങിനെയാണ് നാം ഇന്നിൻറ്റെ പ്രവാചക ശബ്ദമായി മാറുന്നത്? ഇന്നത്തെ ഒന്നാമത്തെ വായന നമ്മോട് പറഞ്ഞുവെയ്ക്കുന്നതും ഇതേ ഉത്തരമാണ്. ദൈവഹിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന ജെറമിയ പ്രവാചകന് ശക്തി പകരുന്നത് “ഞാൻ നിന്നോട് കൂടെയുണ്ടെന്നുള്ള” തിരുവചനമാണ്. ഈ വചനം നമ്മെയും വഴി നടത്തുമെന്നുള്ള വിശ്വാസത്തോടെ ഇന്നിൻറ്റെ പ്രവാചകശബ്ദമാവാൻ നമുക്കാവട്ടെ…