ലുക്കാ. 6: 39-45
കാലം കണ്ട ഏറ്റo മഹാനായ നേതാവ് ക്രിസ്തുതന്നെയായിരുന്നു. അണികളുണ്ടാവുക എന്നത് ഏതൊരു നേതാവിൻറ്റെയും ആവശ്യമാണ് കാരണം അണികളിലൂടെയാണ് ഓരോ നേതാവും വളരുന്നത്. ചരിത്രം നമ്മോട് പങ്കുവെയ്ക്കുന്നത് നേതാക്കൾക്കുവേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച അണികളുടെ കഥയാണ്… അണികൾക്കുവേണ്ടി ജീവൻ ഉഴിഞ്ഞുവെച്ച നേതാക്കന്മാർ വിരളമല്ലേ… നസ്രനെക്കുറിച്ചുള്ള ഏറ്റവും വലിയ കൗതുകം ഇതുതന്നെയായിരുന്നു: താൻ നേതാവായിരിക്കെ മറ്റുള്ളവരെ എങ്ങിനെ നേതാക്കന്മാരാക്കാം എന്നതായിരുന്നു അവൻറ്റെ സ്വപ്നം. പക്ഷെ അതിനുവേണ്ടി അവൻ തെരെഞ്ഞെടുത്തതോ നേതൃപാടവമില്ലെന്ന് നാം കരുതിയ മുക്കുവരെയും ചുങ്കക്കാരെയൊക്കെയുമായിരുന്നു… അവൻ അവരെ പഠിപ്പിച്ചത് സ്വന്തം പോരായ്മകൾ തിരിച്ചറിയാനും അതോടൊപ്പം മറ്റുള്ളവരുടെ നന്മകളെ തിരിച്ചറിഞ്ഞു അവയെ വളർത്തികൊണ്ടുവരുന്ന നല്ല നേതാക്കന്മാരാകാനുമായിരുന്നു… തൻറ്റെ ഉയിര് നൽകി ലോകം കണ്ട മികച്ച നേതാക്കന്മാരയി അവൻ അവരെ മാറ്റിയെടുത്തു. ലോകത്തിൻറ്റെ അതിർത്തികൾ വരെയും അവരുടെ സ്വരമെത്തി എന്ന വചനം അതിനു തെളിവാണ്… നസ്രായനോടൊപ്പം മറ്റുള്ളവരെ പ്രകാശത്തിൻറ്റെ പാതയിൽ നയിക്കുന്ന നല്ല നേതാക്കന്മാരാവാം…