ഉണ്ണിശോയുടെ ദർശന തിരുനാൾ, Cycle A, മത്താ. 2: 1-12

മത്താ. 2: 1-12
മനുഷ്യനെ തേടിയെത്തുന്ന ദൈവപുത്രൻറ്റെ കഥയാണ് ക്രിസ്തുമസ് അതോടൊപ്പം ദൈവത്തെ തേടി, അവൻറ്റെ ദർശനത്തിനായി കാലിത്തൊഴുത്തിലെത്തുന്ന പൂജരാജാക്കന്മാരുടെയും ദൈവാന്വേഷങ്ങളൊ അതിനുവേണ്ടി നടത്തുന്ന യാത്രകളും ശ്രമങ്ങളുമൊന്നും വെറുതെയായിരുന്നില്ല. ജൂതന്മാരുടെ രാജാവിനെത്തേടിയായരിയുന്നു അവരുടെ യാത്ര അതുകൊണ്ടാണെല്ലൊ അവർ ഹേറോദേസിൻറ്റെ കൊട്ടാരത്തിലെത്തുന്നത്… കാലിത്തൊഴുത്തിൽ അവർ കണ്ടെത്തുന്നത് ജൂതമാരുടെ രാജാവിനെ മാത്രമല്ല ലോകരക്ഷകനെക്കൂടിയായാണ്…
മണിമാളികകളും, അംഗസേവകരും, പരിവാരങ്ങളൊന്നുമില്ലാത്ത, കാലിക്കൂടിൻറ്റെ ദാരിദ്ര്യത്തിൽ, ദുർബലരായ മനുഷ്യരുടെ സുരക്ഷിതത്വത്തിൽ കഴിയുന്ന ദൈവപുത്രൻ. ഇതുതന്നെയായിരുന്നു അവരുടെ ദൈവാനുഭവവും. അവർ ദൈവകുമാരനെ കണ്ടുമുട്ടിയത് ജെറുസലം ദേവാലയത്തിൽ വച്ചായിരുന്നില്ല മറിച് പുറംപോക്കിൽ ദുർബലരോടൊപ്പം… വന്ന വഴിയെയല്ല പൂജരാജാക്കന്മാർ തിരിയെ പോവുന്നത് കാരണം ഇനി ഒരുരാജാവിനെയും അവർക്ക് കാണേണ്ട… മനുഷ്യരോടൊപ്പം, പ്രത്യേകിച്ച് ദുർബലരോടൊപ്പം ജീവിക്കുന്ന ദൈവത്തെ അവർ കണ്ടു… ഒരുനാൾ നമ്മുടെ അന്വേഷണവും അവനിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ…