19
യോഹ: 1:35-42
“ഇമ്മാനുവേൽ : ദൈവം കൂടെ.” നമ്മോടൊപ്പം സുപരിചിതനായും അപരിചിതനായുമൊക്കെ കൂടെ നടക്കുന്ന ദൈവ സാമീപ്യത്തെ തിരിച്ചറിയാൻ നമുക്കാവുന്നുണ്ടോ ? സാദാരണ നിമിത്തങ്ങളിലെ ആസാദാരണത്വങ്ങൾ തിരിച്ചറിയുമ്പോഴാണ് പകൽ മേഘസ്തംഭമായും രാത്രിയിൽ അഗ്നിസ്തംഭമായും കൂടെ നടക്കുന്ന ദൈവ സാന്നിധ്യത്തെ നാം തിരിച്ചറിയുന്നത്.
ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവെയ്ക്കുന്നത് ദൈവ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ പൂജരാജാക്കന്മാരുടെ വിശ്വാസാനുഭവമാണ്. യേശു ജനിച്ചപ്പോൾ കിഴക്ക് ഒരു നക്ഷത്രം ഉദിച്ചതായി മത്തായി സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ മൂന്ന്പേർ മാത്രം സാദാരണമായ ഈ നിമിത്തത്തിലെ
അസാധാരണത്വം തിരിച്ചറിഞ്ഞു തങ്ങളുടെ വിശ്വാസ യാത്രാ ആരംഭിക്കുന്നു. അബ്രാഹത്തിന്റേയും യാക്കോബിന്റെയും ജോസഫിന്റെയെതിനുമൊക്കെ സമാനമായ ഒരു വിശ്വാസ യാത്ര. പക്ഷെ യാത്രയിലെ പ്രതിബന്ധങ്ങളൊന്നും യാത്രയിൽനിന്നു അവരെ പിൻതിരിപ്പിക്കുന്നില്ല. വിശ്വാസം നൽകുന്ന ഈ ഉറപ്പാണ് തങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഈ ശിശുവിനുവേണ്ടി അവന്റെ ജീവിത നിയോഗങ്ങളെ സൂചിപ്പിക്കുന്ന സ്വർണവും വെള്ളിയും മീറയുമൊക്കെ കരുതാൻ അവരെ പ്രേരിപ്പിക്കുന്നത് വിശ്വാസം മാത്രം മൂലധനമാക്കിയുള്ള ഈ യാത്രയിൽ ആരും നിരാശരാകില്ലെന്ന് പൂജരാജാക്കന്മാരുടെ വിശ്വസാനുഭവം നമ്മെ പഠിപ്പിക്കുന്നു.
പിന്നിട്ട ജീവിത വീഥിയിലേക്കു തരിഞ്ഞുനോക്കുമ്പോൾ അസാദ്യമെന്നു തോന്നിയ ചില നിമിഷങ്ങൾ… അവിടെയൊക്കെ നമുക്ക് താങ്ങായതെന്താണ് ? തളർന്നപ്പോൾ താങ്ങായത് അപരിചിതനായും സുപരിചിതനായുമൊക്കെ കൂടെ നടക്കുന്ന ഇമ്മാനുവേൽ അല്ലേ? പിന്നിടാനുളള വഴികളിൽ വെല്ലുവിളികൾ നമ്മെ കാത്തിരിപ്പുണ്ട് . എന്നിരുന്നാലും പൂജരാജാക്കന്മാരെപ്പോലെ വിശ്വാസം നിറഞ്ഞൊരു ഹൃദയവുമായി നമ്മുടെ ജീവിത യാത്ര തുടരാം.