ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ, Cycle C, Lk. 5:1-11

Lk. 5:1-11
നിരാശയുടെ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ സർവ്വ സാധാരണമാണ്. പലപ്പോഴും നിരാശയുടെ നിമിഷങ്ങളെ നാം നേരിടുക അശുഭമായ ചിന്തകളാൽ മനസ്സിനെ നിറച്ചൊ അല്ലെങ്കിൽ ഈ നിരാശയ്ക്ക് ഉത്തരവാദികളെന്ന് നാം കരുതുന്ന ദൈവത്തെയൊ, സഹാദരങ്ങളെയൊ, സുഹൃത്തുക്കളെയൊ പഴിച്ച് കൊണ്ടാണ്. ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടി കൊണ്ട് പോവുന്നത് പത്രോസ് പാപ്പയുടെ ജീവിതത്തിലെ അത്തരമൊരു നിരാശയുടെ മുഹൂർത്തത്തിലേക്കാണ്.
വളരെ പ്രായോഗിക പരിജ്ഞാനമുള്ള, ആഴിയുടെ ആഴങ്ങളെയും, സ്വഭാവത്തെയും, നന്നായി അറിയാമായിരുന്നിട്ടും, അദ്ദേഹത്തിന്റെയും സുഹൃത്തുക്കളുടെയും രാത്രിയിലെ അദ്ധ്വാനം മുഴുവനും വ്യഥാവിലാവുകയാണ്. ഒരു പക്ഷെ പത്രോസ് പാപ്പയുടെ മനസ്സിനെയും അശുഭമായ ചിന്തകൾ മഥിച്ചിട്ടുണ്ടാവണം. അങ്ങനെ നിരാശയിൽ ആഴുന്ന അവന്റെ വള്ളത്തിലേക്കാണ് നസ്രായൻ കടന്ന് വരുന്നത്. അവന്റെ വള്ളം നിരാശയുടെ തീരത്ത് കെട്ടപ്പെടേണ്ടതല്ലല്ലോ … മറിച്ച് വിശ്വാസത്തിന്റെ ആഴങ്ങളെ നേടാനുള്ളതല്ലേ… അവന്റെ വള്ളത്തിലിരുന്ന് നസ്രായൻ നിരാശകളെ എങ്ങിനെ നസ്രായൻ കടന്ന് വരുന്നത്. അവന്റെ വള്ളം നിരാശയുടെ തീരത്ത് കെട്ടപ്പെടേണ്ടതല്ലല്ലോ … മറിച്ച് വിശ്വാസത്തിന്റെ ആഴങ്ങളെ നേടാനുള്ളതല്ലേ… അവന്റെ വള്ളത്തിലിരുന്ന് നസ്രായൻ നിരാശകളെ എങ്ങിനെ നേരിടണമെന്നതിനെ പറ്റിയാവുമൊ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ടാവുക? പഠിപ്പിക്കലൊക്കെ കഴിഞ്ഞ് പത്രോസ് പാപ്പയോട് ആഴത്തിലേക്ക് നീക്കി വലയിറക്കാൻ പായുകയാണ്. നസ്രായൻ കടന്ന് വരുന്നത്. അവന്റെ വളം നിരാശയുടെ തീരത്ത് കെട്ടപ്പെടേണ്ടതല്ലല്ലോ … മറിച്ച് വിശ്വാസത്തിന്റെ ആഴങ്ങളെ നേടാനുള്ളതല്ലേ… അവന്റെ വള്ളത്തിലിരുന്ന് നിരാശകളെ നേരിടുന്നതിനെ പറ്റിയാവുമൊ പഠിപ്പിച്ചിട്ടുണ്ടാവുക? പഠിപ്പിക്കലൊക്കെ കഴിഞ്ഞ് പത്രോസ് പാപ്പയോട് ആഴത്തിലേക്ക് നീക്കി വലയിറക്കാൻ പറയുകയാണ്.
വള്ളം തുഴഞ്ഞാ, വലയെറിഞ്ഞൊ, യാതൊരു പരിചയവുമില്ലാത്ത ഈ തച്ചന്റെ വാക്കുകൾക്ക് മുന്നിൽ പത്രോസ് പാപ്പ തന്റെ അനുഭവസമ്പത്ത് വിവിരിക്കുന്നുണ്ട്. കഴിഞ്ഞ രാത്രിയിൽ ഇല്ലാതിരുന്നു മത്സ്യസമ്പത്ത് ഈ പകൽ നേരം ഉണ്ടാകില്ലന്നുറപ്പാണ്. എന്നാലും നസ്രായന് പത്രോസ് പാപ്പയെ വിടാൻ ഭാവമില്ലായിരുന്നു. തന്റെ കണക്കുകൂട്ടലകളിലും അനുഭവ സമ്പത്തിലും മാത്രം ആശ്രയിച്ച് തീരുമാനങ്ങളെടുക്കേണ്ടവനലല്ലൊ പത്രോസ് പാപ്പ… വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വലയിറക്കി മീൻ പിടിക്കേണ്ടവനല്ലേ… മനസ്സില്ലാ, മനസ്സോടെയായിരിക്കണം വല ആഴങ്ങളിലേക്കിറക്കിയുട്ടുണ്ടാവുക. കണക്കുട്ടലുകൾ തെറ്റുകയാണ്. തനിക്കറിയാവുന്ന കടലിനെന്തു പറ്റി? കാരണം വല കീറുവോളം മത്സ്യ സമ്പത്ത് വലയിൽ… നിരാശയുടെ രാത്രി മാറി, പകലിന്റെ സമൃദ്ധിയിൽ നസ്രായന്റെ ആഴങ്ങളെ പത്രോസ് പാപ്പ തിരിച്ചറിയുന്നുണ്ട്. തന്റെ വള്ളത്തിലല്ല ജീവിതത്തിൽ തന്നെ നസ്രായനെ സ്വീകരിക്കാൻ താൻ ആളല്ല എന്ന തിരിച്ചറിവിൽ വിനീതനാകുന്ന പത്രോസ് പാപ്പയെ നിരാശയുടെ താഴ്‌വരയിലുള്ളവർക്ക് പ്രത്യാശയുടെ സുവിശേഷം പകരാനായ് നസ്രായൻ തെരെഞ്ഞെടുക്കുകയാണ്. ആഴങ്ങളിലേക്ക് നീക്കി വലയിറക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ വലയിറക്കാനായാൽ നമ്മെ കാത്തിരിക്കുന്നത് പ്രത്യാശയുടെ ഉത്സവമാണ്. ആഴത്തിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതാണ്. പക്ഷെ നമ്മുടെ വള്ളത്തിൽ ആഴിയുടെ ആഴങ്ങളെ തൊട്ടവൻ കൂടെയുണ്ടല്ലൊ. നസ്രായനിലുള്ള വിശ്വാസത്താൽ അനുദിനം വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ …