ലുക്കാ. 10 : 1-12, 17-20
ക്രിസ്തുവിനെപ്പോലെ ജീവിക്കാനും സ്നേഹിക്കാനും എനിക്കും നിങ്ങൾക്കും ആകുന്നുണ്ടോ? എല്ലാ ദിവ്യബലികൾക്കും, ധ്യാനങ്ങൾക്കും, നൊവേനകൾക്കും, പെരുനാളുകൾക്കുമപ്പുറം നാമെല്ലാവരും ഉത്തരം നൽകേണ്ട ചോദ്യമാണിത്? തന്ത്രപൂർവം ഉള്ളിൻറ്റെയുള്ളിൽ ഉയരുന്ന ഈ ചോദ്യത്തെ കേട്ടില്ലെന്നു നടിച്ചു ക്രിസ്തീയതയെ നാം പൊള്ളത്തരമാക്കുന്നുണ്ടോ?
ഇന്നത്തെ സുവിശേഷത്തിൽ തനിക്ക് വഴിയൊരുക്കുവാനായി വചനത്തിൻറ്റെ വെളിച്ചവുമായി നസ്രായൻ തൻറ്റെ ശിഷ്യന്മാരെ പറഞ്ഞയക്കുന്നുണ്ട്… ഈ ചില ഓർമ്മപ്പെടുത്തലുകൾ നസ്രായൻ തൻറ്റെ അനുയായികൾക്ക് നൽകുന്നുണ്ട്: “മടിശീലയോ സഞ്ചിയോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽ വെച്ച് ആരെയും അഭിവാദനം ചെയുകയുമരുത്…” നമുക്കൊക്കെ ബാലിശമെന്ന് തോന്നുന്ന ഈ നിർദേശങ്ങൾ എന്തുകൊണ്ടാവാം നസ്രായൻ അവർക്ക് നൽകിയത്?
നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത് ദൈവരാജ്യം പടുത്തുയർത്താനാണ്… ദൈവരാജ്യം പടുത്തുയർത്തുക എന്നാൽ നസ്രയെൻറ്റെ പേരിൽ ആഡംബരം നിറഞ്ഞ കെട്ടിടങ്ങളും പെരുനാളാഘോഷങ്ങളുമെല്ലെന്നു കരുതുന്നു… സ്നേഹത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ സ്വയം ക്രിസ്തുവാകാനും അവൻറ്റെ മിഴികളിലൂടെ ലോകത്തെ നോക്കിക്കാണാനും അങ്ങനെ നമ്മൊള്ളോക്കെ അവൻറ്റെ കൈകാലുകളായി രൂപാന്തരപ്പെടുമ്പോൾ ജീവൻറ്റെ പുസ്തകത്തിൽ അവൻ നമ്മുടെ പേരുകൾ അവൻ കോറിയിടുന്നുണ്ട്… അവിടെ നാമൊക്കെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ ജീവിത യാത്ര തുടരാം…