ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ, Cycle C, ലുക്കാ. 14:25-33

ലുക്കാ. 14:25-33
“എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിച്ചു തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ…” ഈ വചനഭാഗം വല്ലാതെ ഭാരപ്പെടുത്തിയിട്ടുണ്ട്. അനുഗമിച്ചാൽ പോരെ എന്തിനാണ് കുരിശ് ചുമക്കുന്നതെന്നയിരുന്നു മനസ്സിലുദിച്ച ചോദ്യം? അതോടൊപ്പം കുരിശിന്റെ വഴി നോയമ്പ് കാലത്തിനപ്പുറം പ്രാർത്ഥിക്കാനുള്ള ആത്മീയത ഇനിയുമായട്ടില്ല. യഹൂദർക്ക് ഇടർച്ചയും ഗ്രിക്കുകാർക്ക് ഭോഷത്തവുമായ ക്രൂശിതനായ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രഘോഷിക്കുന്നതെന്ന പാലോസപ്പോസ്തലെന്റെ വാക്കുകൾ ധ്യാനിക്കുമ്പോൾ നാമൊക്കെ എവിടെയാണ്? കഴുത്തിൽ ആലൻഗാരമായും കയ്യിൽ ധൈര്യത്തിനായും കരുതേണ്ട ഒരു പ്രതീകം മാത്രമാണോ കുരിശ്? തന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരട്ടെ എന്ന നസ്രായന്റെ മൊഴികൾ എന്താണ് നമ്മോട് പങ്ക്‌വെയ്ക്കുന്നത്? എല്ലാത്തിനെയും സ്നേഹത്തോടെ സ്വികരിക്കുക… നമ്മുടെ ജീവിതാവസ്ഥകളെ, കുടുംബാംഗങ്ങളെ, സുഹൃത്തുക്കളെ, സന്തോഷം നിറഞ്ഞതും, ദുഃഖം നിറഞ്ഞതുമായ അനുഭവങ്ങളെ… ഒരിക്കലും താൻ അർഹിക്കാത്ത കുരിശാണ് നസ്രായനെ തേടിയെത്തിയത്. നമ്മളെപ്പോലെ കുരിശു സ്വികരിക്കുന്നതിനുമുബുള്ള ആത്മസംഘർഷത്തിലൂടെ അവനും കടന്നു പോയിട്ടുണ്ട്… നമ്മളോടുള്ള അവന്റെ അഗാധമായ സ്നേഹമാണ് ആ കുരിശിന്റെ വഴിയെ പുല്കാനും, മുന്നോട്ടു പോവാനും അവനെ പ്രേരിപ്പിച്ചതും ബലപ്പെടുത്തിയതും… ഒത്തിരി സ്നേഹത്തോടെ കുരിശുമെടുത്തു അവനെ പിൻചെല്ലാൻ നമുക്കെല്ലാവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…