ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ, Cycle A, മത്താ. 5: 13-16

മത്താ. 5: 13-16
നസ്രായനെ പിൻചൊല്ലുന്ന ഒരുവനും തൻറ്റെ ജീവിതം തന്നിലേക്ക് മാത്രമാക്കി ഉൾവലിയാനാവില്ല… ഒരുപക്ഷെ നമ്മുടെ കാലത്തിൻറ്റെ പ്രലോഭനമതാണെന്ന് തോന്നുന്നു. തന്നെപോലെതന്നെ തൻറ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന നസ്രായൻറ്റെ വാക്കുകൾ നാം മറന്ന് തുടങ്ങിയുട്ടുണ്ടോ? ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ ആവശ്യപ്പെടുന്നതും അപരനുവേണ്ടി നമ്മുടെ ഹൃദയത്തിൽ ഒരിടമൊരുക്കാനാണ്.
“നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിൻറ്റെ പ്രകാശവുമാണ്. ഉപ്പ് തൻറ്റെ ലവണഭാവം കൈവരിക്കുന്നത് സ്വയം അലിഞ്ഞു മറ്റൊരു സത്വത്തിന് തൻറ്റെ സത്ത നൽകുമ്പോഴാണ്… അതുപോലെ സ്വയം എരിഞ്ഞു പ്രകാശധാരയാകുമ്പോൾ, തൻറ്റെ വെളിച്ചവും ചൂടുമൊക്കെ ആരുടെയൊക്കെയോ ജീവിതത്തിന് പ്രത്യാശയും മിഴിവുമൊക്കെ നൽകുന്നുണ്ട്…” ഗോതമ്പ്മണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. ആഴിയുന്നെൻങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും.” (യോഹ. 12:24) എന്ന തിരുവചനം ഇതോടൊപ്പം കൂട്ടിവായിക്കണമെന്ന് വിചാരിക്കുന്നു. പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജ്ജീവമാണെന്ന യാക്കോബ് അപ്പോസ്തലൻറ്റെ വാക്കുകൾ നമ്മെ പ്രചോദിപ്പിക്കട്ടെ… ഭൂമിയുടെ ഉപ്പും ലോകത്തിൻറ്റെ പ്രകാശവുമാകുന്ന ക്രിസ്തുസാക്ഷ്യം എന്നിലും നിങ്ങളിലും രൂപപ്പടട്ടെ എന്ന പ്രാർത്ഥനയോടെ…