പെസഹാക്കാലം ആറാം ഞായർ, Cycle-B, യോഹ. 15: 9-17

യോഹ. 15: 9-17
ക്രിസ്തീയതയെ പുല്കാനുള്ള നമ്മുടെ വിളി നമ്മുടെ ജീവിതത്തിൽ ആകസ്മികമായി സംഭവിച്ച ഒന്നല്ല. നസ്രായൻ നമ്മെ തെരെഞ്ഞെടുത്തിരിക്കുകയാണ്… ഒരു പക്ഷെ ആകസ്മികതയായി നമുക്ക് തോന്നുന്നു എന്നതാണ് നമ്മുടെ വിശ്വാസ ജീവിതം നേരിടുന്ന വെല്ലുവിളികളിലൊന്ന്. നാമൊക്കെ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഫലം പുറപ്പെടുവിക്കാനാണ്. എങ്ങിനെയാണ് ഈ ഫലം പുറപ്പെടുവിക്കേണ്ടത്? സത്യമായും നമ്മുടെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന വിജയങ്ങളും നേട്ടങ്ങളുമല്ല ഫലം പുറപ്പെടുവിക്കുന്നതിൻറ്റെ അടയാളമായി കോറിയിടേണ്ടത് കരുതുന്നു… ഉത്തരം നമുക്കൊക്കെ സുപരിചിതമായ ആ പദം തന്നെയാണ് ‘സ്നേഹം.’
സുവിശേഷം സ്നേഹിക്കാനുള്ള പ്രചോദനമല്ലാതെ മറ്റെന്താണ്? ദിവസം ആരംഭിക്കുന്നത് സ്നേഹത്തിൽ ജീവിക്കണമെന്ന ദൃഡനിശ്ചവുമായാണ്… പക്ഷെ ഞാനെന്ന ഭാവം മുറിപ്പെടുമ്പോഴൊക്കെ ഈ തന്മയി ഭാവത്തെ മറന്ന് ദിവസത്തിൻറ്റെ അന്ത്യത്തിൽ സ്നേഹിക്കാൻ മറന്നല്ലോ എന്ന ഹൃദയഭാരവുമായി വിലപിക്കുന്നവന് ഈ സുവിശേഷ ഭാഗത്തെക്കുറിച്ചു എന്ത് വിചിന്തനമാണെന്ന് എഴുതേണ്ടതെന്നറിയില്ല…”
സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല.” കോവിഡ് മഹാമാരിയുടെ കാലം നമ്മുടെ സ്നേഹത്തിൻറ്റെ ആഴവും അളക്കുന്ന കാലം കൂടിയാണ്. സ്വന്തം ജീവിതം സുരക്ഷിതമാക്കാനുള്ള വെപ്രാളത്തിൽ നമ്മുടെയൊക്കെ അയൽക്കാരൊക്കെ സുരക്ഷിതരാണോ എന്ന് ഒരു നിമിഷമെങ്കിലും നാമൊക്കെ ചിന്തിക്കുന്നുണ്ടൊ? കോവിഡ് വന്ന വീട്ടുടമസ്ഥന് പലചരക്ക് സാധനങ്ങൾ മേടിച്ചു നൽകുന്ന സുഹൃത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി… കോവിഡ് മാനദണ്ഡപ്രകാരമുള്ള സംസ്കാരകർമത്തിൽ പങ്കെടുത്തപ്പോൾ പ്രകാശിപ്പിച്ച വസ്തുത, മോർച്ചറിയിൽ നിന്ന് ശ്മശാനത്തിലേക്ക് മൃതശരീരം കൊണ്ടുവന്നത് സമരിയക്കാരെൻറ്റെ മനസുള്ള നാല് യുവജങ്ങളായിരുന്നു. ജീവിതത്തിലൊരിക്കൽപോലും കണ്ടട്ടില്ലാത്ത ആ വ്യക്തിയുടെ മൃതശരീരം തങ്ങളുടെ സുരക്ഷിതത്വമൊക്കെ മറന്ന് വഹിക്കുന്നത് കണ്ടപ്പോൾ ആ ചെറുപ്പക്കാരിൽ സുവിശേഷത്തെ= സ്നേഹത്തെ=നസ്രായനെ കണ്ടു… ബലിയർപ്പണത്തിൽ പങ്ക്കാരാകാതെയാണ് ഞായറാഴ്ച്ച ഈ സുവിശേഷം നാം ധ്യാനിക്കുക… ഈ വചനം ജീവിച്ചുകൊണ്ട് ജീവിതബലി തുടരാനാവട്ടെ എന്ന പ്രാർത്ഥനയോടെ….