കർത്താവിന്റെ ജ്ഞാനസന തിരുനാൾ, Cycle B, മാർക്കോ. 1: 7-11

മാർക്കോ. 1: 7-11
നമ്മുടെ ഏറ്റവും സുപ്രധനമായ ആവശ്യകളിലൊന്നാണ് മറ്റുള്ളവരാൽ സ്നേഹിക്കപ്പെടുക എന്നത്. ഒരു കുടംബത്തിൻറ്റെ ഭാഗമായി ജീവിക്കാനോ, ജീവിതപങ്കാളിയുമായി ചേർന്ന് ജീവിതയാത്ര മുന്നോട്ട് കൊണ്ടുപോകാനൊക്കെയുള്ള ആഗ്രഹങ്ങളൊക്കെയും ഈ ആവശ്യത്തിൻറ്റെ പല ഭാവങ്ങളാണ്… നസ്രായൻറ്റെ ജ്ഞാനസ്നാതിരുനാൾ ആഘോഷിക്കുമ്പോൾ നമ്മിലേക്ക്‌ കടന്ന് വരേണ്ട ധ്യാനചിന്ത ആത്യന്തികമായി നാം ആരുടേതാണെന്നുള്ളതാവണം എന്നതാണെന്ന് കരുതുന്നു. നാമൊക്കെ അബ്ബായുടെ പ്രിയപ്പെട്ടവനും പ്രിയപ്പെട്ടവളുമാണെന്നുള്ള തിരിച്ചവിലേക്കാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മെ കൂട്ടികൊണ്ടു പോവുന്നത്…
ഈ തിരിച്ചറിവ് നസ്രായൻറ്റെയും ജീവിതത്തിലെ സുപ്രധാനമായ മുഹൂർത്തമായിരുന്നു. പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായിരുന്നെങ്കിലും പടിപടിയായിട്ടാണ് നസ്രായനും തൻറ്റെ ദൈവപുത്രസ്ഥാനത്തെ തിരിച്ചറിയുന്നത്… അല്ലെങ്കിൽ പിന്നെ രക്ഷാകര ചരിത്രം കേവലമൊരു നാടകം മാത്രമാകുമായിരുന്നില്ലേ… സ്നാപകനിൽ നിന്ന് സ്നാനം സ്വീകരിക്കുന്ന നിമിഷം മുതൽ അബ്ബയുമായുള്ള വ്യക്തിബന്ധത്തിൻറ്റെ ആഴങ്ങളിലേക്കാണ് നസ്രായൻ വളരുന്നത്… നമ്മുടെ ആത്മീയജീവിതവും നമ്മെ നയിക്കേണ്ടത് ഈ തിരിച്ചറിവിലേക്കാണ്… ദൈവത്തിൻറ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നാം അവിടുത്തെ പ്രിയപുത്രനും പുത്രിയുമാണെന്നുള്ള തിരിച്ചറിവിൽ അനുദിനം വളരേണ്ടിയിരിക്കുന്നു…
ആരെയും വിധിക്കാനല്ല ഈ വരികൾ കുറിക്കുന്നത്. ‘സത്യം നിങ്ങളെ സ്വാതന്ത്രരാക്കും,’ എന്ന നസ്രായൻറ്റെ വചസ്സുകൾ നിരപരാധികൾക്ക് നീതി നടത്തികൊടുക്കട്ടെ… കഴിഞ്ഞ കുറെ വർഷങ്ങളായി മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രം സിസ്റ്റർ സെഫിയുടേതാണ്… വിചാരണയ്ക്കും ശിക്ഷാ വിധിക്കുമൊക്കെശേഷം മാറിലെ ക്രൂശിതരൂപത്തെ മുറുകെപ്പിടിച്ചു അവർ നടന്ന്‌ നീങ്ങുന്ന ചിത്രം…അടുത്തിടെ നിരീശ്വരവാദിയായ ഒരു കുറ്റാന്വേഷണ വിദഗ്ദ്ധൻ ഈ സന്യസ്‌തയെകുറിച്ചെഴുതിയതു ഓർത്തുപോകുന്നു… കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഇവർ കടന്നുപ്പോയ കഠിന വഴികളെയും ചുമലിലേറ്റിയ അപമാനഭാരത്തെയും വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം ചോദിക്കുന്ന ചോദ്യമുണ്ട്, എന്തുകൊണ്ട് ഇവർ തൻറ്റെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചില്ല?
സമീപ കാലത്തു മാധ്യമ കേരളം ഒരാളെയും ഇത്തരുണത്തിൽ വിചാരണ ചെയ്തുട്ടുണ്ടെന്നു കരുതുന്നില്ല… തൻറ്റെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശോദനകൾക്കു സമ്മതം നൽകിയിട്ടും, അതൊക്കെയും തൻറ്റെ വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും ഹനിക്കുന്ന തെളിവുകളാക്കി തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടും, തളരാതെ മുന്നോട്ട് പോവുന്ന ഈ സന്യസ്ത നിരീശ്വരവാദിയായ ഇദ്ദേഹത്തിന് സാക്ഷ്യമാവുകയാണ്… താൻ നസ്രായൻറ്റെതാണെന്നും, അവനാൽ സ്നേഹിഹിക്കപ്പെടുന്നുണ്ടെന്നുമുള്ള ആഴമേറിയ ബോധ്യമില്ലാതെ, ഇത്രയും സ്നേഹത്തോടും ശരണത്തോടും ആർക്കാണ് ക്രൂശിതരൂപത്തെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ കഴിയുക? നസ്രായനുമായുള്ള ആത്മബന്ധത്തിൽ അനുദിനം വളരാനും ജീവിതപ്രതിസന്ധികളെ പ്രത്യാശയോടെ നേരിടുവാനും എനിക്കും താങ്കൾക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…