ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ, Cycle -C, ലുക്കാ. 5: 1-11

ലുക്കാ. 5: 1-11
ഗലീലിയ തടാകത്തിൻറ്റെ ആഴങ്ങളെ പത്രോസിനോളം മനസിലാക്കവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല… എന്നിട്ടും നസ്രായൻറ്റെ വാക്കുകളെ കേൾക്കാതിരിക്കാൻ അവനാകുമായിരുന്നില്ല. “ആഴങ്ങളിക്ക് വലയിറക്കുക.” പ്രിയ സുഹൃത്തെ ആഴങ്ങളിലേക്ക് വലയിറക്കാൻ നീ തയാറാണോ? അന്തഃരംഗത്തിൻറ്റെ ഈ ആഴങ്ങളിൽ നസ്രായേനെ കണ്ടെത്തുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നത്. ഈ ആഴങ്ങളിലേക്കുള്ള യാത്ര നമുക്ക് സമ്മാനിക്കുന്നത് ചില തിരിച്ചറിവുകളാണ്…
ചിലപ്പോഴൊക്കെ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും എന്തുകൊണ്ട് നമ്മുടെയൊക്കെ അധ്വാനങ്ങൾ പാഴായിപ്പോകുന്നു? ഇനിയും വൈകിയിട്ടില്ല… തച്ചനാണെന്നറിഞ്ഞിട്ടും നസ്രായൻറ്റെ സ്വരത്തിന് പത്രോസ് കാതോർക്കുന്നത് കണ്ടില്ലേ? എൻറ്റെ കുറവുകൾ , പരാജയങ്ങൾ, എൻറ്റെ വള്ളത്തിൽ നിന്നും പോകണമെന്നാണ് ആദ്യം അയാൾ നസ്രായനോട് പ്രാർത്ഥിക്കുന്നത്… പിന്നീട് അവൻറ്റെ ഉദ്ധാനത്തിനുശേഷം വെള്ളത്തിന് നിന്ന് നസ്രായനെ തിരിച്ചറിയുമ്പോൾ അയാൾ ആഴങ്ങളിലേക്ക് ചാടുകയാണ്… കാരണം “അത് കർത്താവാണ്!” പ്രിയ സുഹൃത്തേ ജീവിത നൗകയിൽ അവനെ തിരിച്ചറിയാൻ എനിക്കും നിനക്കുമാവട്ടെ…