ലുക്കാ. 4: 1-13
ദൈവാനുഭവത്താൽ തങ്ങളുടെ പ്രലോഭങ്ങളെ അതിജീവിച്ചവരുടെ കഥ ചരിത്രം നമ്മോട് പറയുമ്പോൾ, പ്രലോഭനങ്ങൾക്കു മുന്നിൽ പതറുന്ന നമ്മുടെ കഥയാണോ ചരിത്രം നാളയോട് പറയുക? മണലാരണ്യത്തിൻറ്റെ ലാവണ്യത്തെയും നിശ്ശബ്ദതയെയും പ്രണയിക്കുന്നവർ… ഒരു പക്ഷെ മുഴു പ്രാന്തന്മാരെന്ന് മുദ്രകുത്തി നാം തള്ളിക്കളയുന്നവർ… പലപ്പോഴും പുച്ഛത്തോടെയായിരുന്നു ഈ പ്രണയത്തെ നോക്കിയിരുന്നത്… എന്തുകൊണ്ട് ലോകത്തിലായിരുന്നുകൊണ്ട് ദൈവത്തെ അന്വേഷിച്ചുകൂടാ? മരുപ്പച്ചകൾ തേടിയുള്ള നമ്മുടെ യാത്രകളെ ഈ മനുഷ്യർ വെല്ലുവിളിക്കുന്നുണ്ട്. നിർജ്ജീവതയുടെ പര്യാമായ മരുഭൂമിയെ ദൈവാനുഭവത്തിൻറ്റെ മരുപ്പച്ചയായി ഈ താപസർ മാറ്റുന്നുവെല്ലന്നോർക്കുമ്പോൾ ശിരസ്സുനമിക്കുന്നു…
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ടുപോകുന്നത് ക്രിസ്തുവിൻറ്റെ മരുഭൂമിയാനുഭവത്തിലേക്കാണ്. കോലാഹലങ്ങളിൽ നിന്നുമാറി പിതാവുമായി സംവദിക്കാനുള്ള ഒരിടം കണ്ടെത്തുമ്പോൾ, തൻറ്റെ നിയോഗവീഥിയെ അവൻ തിരിച്ചറിയുകയാണ്… നശ്വരമായ നേട്ടങ്ങൾക്കുമപ്പുറം ദൈവമഹത്വത്തെ തെരഞ്ഞെടുക്കാൻ ക്രിസ്തുവിന് തുണയാകുന്നത് തൻറ്റെ ദൈവാനുഭമാണ്… ലോകത്തിലായിരുന്നുകൊണ്ട് സ്വർഗ്ഗസ്ഥനായ പിതാവുമായി സംവദിക്കാനുളള ഒരിടവും സമയവും കണ്ടെത്തുമ്പോൾ ദൈവാനുഭവം നമ്മെയും തേടിയെത്തും…