തപസ്സുകാലം നാലാം ഞായർ, Cycle B, യോഹ.3:14-21

രാത്രിയുടെ മറവിൽ നസ്രായനെ തേടിയെത്തുന്ന നിക്കദേമോസിനെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തുക. രാത്രിയുടെ മറവിൽ അയാളെത്തുന്നതിന് കാരണം സ്ഥലത്തെ പ്രധാന ഫരിസേയനായ തനിക്ക് നസ്രായനുമായി ചങ്ങാത്തമുള്ളവനാണെന്ന വിവാദം തൻ്റെ സത്പേരിനെ ബാധിച്ചാലൊ എന്ന ഭയമായിരിന്നിരിക്കണം… പടിപടിയായാണ് ആത്മീയ വെളിച്ചത്തിലേക്ക് നസ്രായൻ ഇയാളെ നയിക്കുക. നിത്യതയുടെ ഭാഗമാവാൻ ശാരീരികമായി മാത്രം ജനിച്ചാൽ പോരാ ആത്മീയമായി കൂടി ജനിക്കണമെന്ന് നസ്രായൻ ഇയാളെ പഠിപ്പിക്കുകയാണ്. തുടർന്ന് നസ്രായൻ വ്യക്തമാക്കുന്നുണ്ട് റോമിനെതിരെ പടവെട്ടി ദാവിദിൻ്റെ സിംഹാസനം തിരികെ പിടിച്ച് കീരിടവും ചെങ്കോലുമായി ഭരണം നടത്തുന്ന ഒരു മിശിഹായല്ല താൻ മറിച്ച് മോശ മരുഭൂമിയിൽ ഉയർത്തിയ സർവ്വത്തെപ്പോലെ മൂന്നാണിളിൽ ഉയർത്തപ്പെടേണ്ട പെസഹാക്കുഞ്ഞാട്. പിന്നെ ഇതെന്ത് മിതനായാണെന്ന് അന്തം വിടുന്ന നിക്കുദേമോസിനോട് നസ്രായന് പങ്ക് വയ്ക്കാനുള്ളത് രക്ഷാകര കർമ്മത്തിൻ്റെ പൊരുൾ തന്നെയാണ്. പാപം മൂലം നിന്നിൽ നിന്നകന്നിട്ടും, ഈ മാനവരാശിയെ നിത്യമരണത്തിലേക്ക് വിട്ടുകൊടുക്കാൻ തയ്യാറാവാതെ നെഞ്ചോട് ചേർക്കാൻ വെമ്പുന്ന അബ്ബായുടെ ഹൃദയ തുടിപ്പിനെ, നിത്യസ്നേഹത്തെ നിത്യതയിലെ അറിയുന്ന നസ്രായൻ സ്നേഹത്തിൻ്റെ, ത്യാഗത്തിൻ്റെ, സഹത്തിൻ്റെ പാനപാത്രം ഏറ്റെടുത്ത് മാനവീകരണത്തിലൂടെ സ്വയം ഇല്ലാതാവുകയാണ്. നിത്യതയുടെ ഭാഗമായവന് മരണത്തെ വരിക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. നിത്യതയിൽ നിന്ന് നശ്വരമായ നമ്മുടെ സയത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക് കടന്ന് വരേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. എന്നാൽ തൻ്റെ അബ്ബായ്ക്ക് മാനവരാശിയോടുള്ള അനന്തവും പരിധികളുമില്ലാത്ത സ്നോത്തിനു വേണ്ടി നസ്രായൻ തൻ്റെ നിത്യത ഉപേക്ഷിക്കുകയാണ്. മരണത്തെ വരിക്കുകയാണ്. ഇത്രയൊക്കെ ത്യാഗം ചെയ്ത് ഭൂവിലേക്ക് കടന്ന് വരുന്ന നസ്രായനെ എല്ലാവരും സ്വീകരിക്കുകയില്ലെന്ന് അവന് തന്നെ വ്യക്തമായ അറിയാമായരുന്നു. പ്രകാശക്കാൾ അധികമായി ഇരുളിനെ സ്നേഹിക്കുന്നവരുടെ ഇടയിലേക്കാണ് പ്രകാശമയി അവൻ കടന്ന് വന്നത്. പ്രകാശത്തെ നോക്കി ആത്മീയമായി പ്രകാശിക്കുന്നവരാണ് നിത്യപ്രകാശത്തിൻ്റെ ഭാഗമാകു ഈ നോയമ്പ് കാലത്ത് അവനാകുന്ന പ്രകാശത്തോട് നമുക്ക് ചേർന്ന് നിൽക്കാം. അവൻ്റെ സാന്നിധ്യത്താൽ നമ്മുടെ ജീവിതത്തിന്റെ ഇരുണ്ടതലങ്ങൾ പ്രകാശിതമാവട്ടെ എന്ന് ആശംസിച്ച് കൊണ്ട്… നസ്രായൻ്റെ തിരുഹൃദയത്തിൻരാത്രിയുടെ മറവിൽ നസ്രായനെ തേടിയെത്തുന്ന നിക്കദേമോസിനെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തുക. രാത്രിയുടെ മറവിൽ അയാളെത്തുന്നതിന് കാരണം സ്ഥലത്തെ പ്രധാന ഫരിസേയനായ തനിക്ക് നസ്രായനുമായി ചങ്ങാത്തമുള്ളവനാണെന്ന വിവാദം തൻ്റെ സത്പേരിനെ ബാധിച്ചാലൊ എന്ന ഭയമായിരിന്നിരിക്കണം… നസ്രായൻ നിക്കദേമോസിനെ പടിപടിയായാണ് ആത്മീയ വെളിച്ചത്തിലേക്ക് നയിക്കുക. നിത്യതയുടെ ഭാഗമാവാൻ ശാരീരികമായി മാത്രം ജനിച്ചാൽ പോരാ ആത്മീയമായി കൂടി ജനിക്കണമെന്ന് നസ്രായൻ ഇയാളെ പഠിപ്പിക്കുന്നുണ്ട്. തുടർന്ന് നസ്രായൻ വ്യക്തമാക്കുക തൻ്റെ ദൗത്യമാണ്: റോമിനെതിരെ പടവെട്ടി ദാവിദിൻ്റെ സിംഹാസനം തിരികെ പിടിച്ച് , കീരിടവും ചെങ്കോലുമായി ഭരണം നടത്തുന്ന ഒരു മിശിഹായല്ല താൻ മറിച്ച് മോശ മരുഭൂമിയിൽ ഉയർത്തിയ സർപ്പത്തെപ്പോലെ മൂന്നാണികളിൽ ഉയർത്തപ്പെടേണ്ട പെസഹാക്കുഞ്ഞാട്. പിന്നെ ഇതെന്ത് മിശിഹായാണെന്ന് അന്തം വിടുന്ന നിക്കദേമോസിനോട് നസ്രായന് പങ്ക് വയ്ക്കാനുള്ളത് രക്ഷാകര കർമ്മത്തിൻ്റെ പൊരുൾ തന്നെയാണ്.

പാപം മൂലം തന്നിൽ നിന്നകന്നിട്ടും, ഈ മാനവരാശിയെ നിത്യമരണത്തിലേക്ക് വിട്ടുകൊടുക്കാൻ തയ്യാറാവാതെ നെഞ്ചോട് ചേർക്കാൻ വെമ്പുന്ന അബ്ബായുടെ ഹൃദയ തുടിപ്പിനെ, നിത്യസ്നേഹത്തെ, നിത്യതയിലെ അറിയുന്ന നസ്രായൻ സ്നേഹത്തിൻ്റെ, ത്യാഗത്തിൻ്റെ, സഹനത്തിൻ്റെ, പാനപാത്രം ഏറ്റെടുത്ത് മാനവീകരണത്തിലൂടെ സ്വയം ഇല്ലാതാവുകയാണ്. നിത്യതയുടെ ഭാഗമായവന് മരണത്തെ വരിക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. നിത്യതയിൽ നിന്ന് നശ്വരമായ നമ്മുടെ സമയത്തിലേക്ക്, ജീവിത സാഹചര്യങ്ങളിലേക്ക് കടന്ന് വരേണ്ട യാതൊരു കാര്യവുമില്ലായിരുന്നു. എന്നാൽ തൻ്റെ അബ്ബായ്ക്ക് മാനവരാശിയോടുള്ള അനന്തവും പരിധികളുമില്ലാത്ത സ്നേഹത്തിനു വേണ്ടി, നസ്രായൻ തൻ്റെ നിത്യതയും അതിൻ്റെ സുരക്ഷിതത്വവും ഉപേക്ഷിച്ച് കൊണ്ടാണ് ഭൂവിലേക്ക് കടന്ന് വരുന്നത്. അവസാനം നമുക്ക് വേണ്ടി മരണത്തെ വരിക്കുകയാണ്. ഇത്രയൊക്കെ ത്യാഗം ചെയ്ത് ഭൂവിലേക്ക് കടന്ന് വരുന്ന തന്നെ എല്ലാവരും സ്വീകരിക്കുകയില്ലെന്ന് അവന് തന്നെ വ്യക്തമായ അറിയാമായരുന്നു. പ്രകാശത്തെക്കാൾ അധികമായി ഇരുളിനെ സ്നേഹിക്കുന്നവരുടെ ഇടയിലേക്കാണ് പ്രകാശമായി അവൻ കടന്ന് വന്നത്. ഈ പ്രകാശത്തെ നോക്കി ആത്മീയമായി പ്രകാശിക്കുന്നവരാണ് നിത്യപ്രകാശത്തിൻ്റെ ഭാഗമാവുകയുള്ളു. ഈ നോയമ്പ് കാലത്ത് അവനാകുന്ന പ്രകാശത്തോട് നമുക്ക് ചേർന്ന് നിൽക്കാം. അവൻ്റെ സാന്നിധ്യത്താൽ നമ്മുടെ ജീവിതത്തിന്റെ ഇരുണ്ടതലങ്ങൾ പ്രകാശിതമാവട്ടെ എന്ന് ആശംസിച്ച് കൊണ്ട്… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…