സ്വന്തം കുടുംബത്തിൽ നിന്നും, സമൂഹത്തിൻ്റെ മുഖ്യ ധാരയിൽ നിന്നും മാറ്റി നിറുത്തപ്പെട്ട ജീവിതമായിരുന്നു കുഷ്ഠ രോഗികളുടേത്. ഒരു പക്ഷെ കുഷ്ഠ രോഗത്തിന്റെ പകർച്ച സ്വഭാവമായിരിന്നിരിക്കണം ഇത്തരത്തിലുള്ള കഠിനമായ ഒരു നിയ അവരെ കൊണ്ട് ചെന്നെത്തിച്ചത്. രോഗം നൽകുന്ന വേദനയെയും, അധികമായിരുന്നു സമൂഹം കൽപ്പിച്ച് നൽകുന്ന ഈ സാമൂഹൃ ഭ്രഷ്ട്. ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക ഒരു കുഷ്ഠ രോഗിയുടെ വിശ്വാസാനുഭവമാണ്. സാമൂഹ്യ വിലക്കുകളൊക്ക മറികടന്ന് അയാൾ നസ്രായൻ്റെ മുമ്പിൽ മുട്ടുകുത്തി യാജിക്കുന്നത് തൻ്റെ രോഗസൗഖ്യമാണ്. നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.’ ഈ അപേക്ഷ ഈ കുഷ്ഠ രോഗിയുടെ വിശ്വാസത്തിൻ്റ ആഴങ്ങളെ വെളിവാക്കുന്നുണ്ട്. താൻ കേവലമൊരു മനുഷ്യ വ്യക്തിയോടയല്ല ഈ രോഗസൗഖ്യം യാചിക്കുന്നതെന്ന് അയാൾക്ക് വ്യക്തമായി അറിയാമായിരുന്നു. ജൻമം കൊണ്ടൊ, കർമ്മം കൊണ്ടൊ?, താൻ ഈ അനുഗ്രഹത്തിന് യോഗ്യനല്ലെന്നും, അയാൾക്ക് വ്യക്തമായി അറിയാമായിരുന്നു. ഈ ബോധ്യത്തിൽ അടിയുറച്ചാണ് നസ്രായൻ്റെ മുന്നിൽ മുട്ടുകുത്തി അയാൾ യാചിക്കുക ‘ഗുരൊ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.’ താൻ പേറുന്ന അശുദ്ധനാണെന്ന വലിയ കുറ്റബോധമാണ് നസ്രായൻ്റെ കാൽക്കൽ അയാൾ അഴിച്ച് വെയ്ക്കുക. ‘ എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധിയുണ്ടാവട്ടെ…’
നിരാശയുടെ ഇരുളിലായിരുന്ന അയാളുടെ ജീവിതത്തിൽ മേൽ സൗഖ്യത്തിൻ്റ പ്രത്യാശയായ് നസ്രായൻ മാറുകയാണ്. എല്ലാം അവസാനിച്ചു എന്ന് അയാൾ കരുതിന്നിടത്തു നിന്നുള്ള പുതിയ തുടക്കം അയാളുടെ ഹൃദയത്തെ നന്ദിയാൽ നിറയ്ക്കുകയാണ്. ആരോടും ഈ രോഗസൗഖ്യത്തെക്കുറിച്ച് പറയരുതെന്ന് നസ്രായൻ കണിമായി പറഞ്ഞിട്ടും നസ്രായൻ തനിക്കായ് ചെയ്ത വൻ കാര്യത്തെ തന്നാലാവും വിധം ലോകത്തോട് പ്രഘോഷിക്കുകയാണ്. തൻ്റെ സൗഖ്യത്തിനായി എത്രമാത്രം തീക്ഷണതയോടെ അയാൾ ആഗ്രഹിച്ചൊ അത്രമാത്രം തീക്ഷണതയോടെയാണ് അയാളുടെ നന്ദി പ്രകാശനവും. നസ്രായന് സ്പർശിച്ച് സുഖപ്പെടുത്താൻ കഴിയാത്തതായ ഒന്നും തന്നെ നമ്മുടെ ജീവിതത്തില്ല. മനസ്സിൻ്റെയൊ, ശരീരത്തിൻ്റെയൊ കൃഷ്ഠമാവട്ടെ, ഈ വ്യക്തിയെപ്പോലെ നമ്മുടെ ജീവിതം നസ്രായന് മുന്നിൽ പരിപൂർണ്ണമായി അടിയറവയ്ക്കാൻ നമുക്കാവുമ്പോൾ നാം തീർച്ചയായും അവൻ്റെ സൗഖ്യ സ്പർശനം ഏറ്റ് വാങ്ങും. നാളിത് വരെ നസ്രായനിൽ നിന്ന് നാം ഏറ്റ് വാങ്ങിയ എല്ലാ നൻമകളെയും ലോകത്തോട് ഏറ്റ് പറഞ്ഞ് അവൻ്റെ സജീവ സാക്ഷിയായ് നമ്മുടെ വിശ്വാസയാത്ര തുടരാനാവട്ടെ എന്ന പ്രാർത്ഥനയോടെ…. നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…