ലുക്കാ.12: 32-48
മരണത്തെ മുഖാഭിമുഖം കണ്ട് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന പലരും രേഖപ്പെടുത്തിയിട്ടുള്ള ഒരു ചിന്ത അഭൗമികമായ പ്രകാശത്തിനുമുന്നിൽ തങ്ങൾക്കുണ്ടായ അനുഭവമാണ്… പിന്നിട്ട വഴികളിലൂടെ ദൈവവുമായി നാം കടന്നുപോകുമ്പോൾ നമ്മെ നയിക്കുന്ന ചിന്ത എന്തായിരിക്കാം? ദൈവം സൃഷ്ടിച്ചിട്ടുള്ളവയിൽ സൃഷ്ട്ടിയുടെ മകുടമായി മെനെഞ്ഞെടുത്ത് മനുഷ്യനെയാണ്… തൻറ്റെ ഛായയിലും സാദൃശ്യത്തിലും സ്വയം ചിന്തിക്കാനും, സൃഷ്ട്ടാവിനെപ്പോലും തെരഞ്ഞെടുക്കാനും, തിരസ്കരിക്കാനും സ്വാതന്ത്ര്യം ലഭിച്ച ജന്മങ്ങൾ… നമ്മുടയൊക്കെ ആത്യന്തികമായ നിയോഗം നമ്മെ സൃഷ്ടിച്ചവനുമായുള്ള ഒത്തുചേരലാണ് പക്ഷെ അതിനുമുമ്പുള്ള ജീവിതവലോകനത്തെ നാം എങ്ങിനെയാണ് അഭിമുഖികരിക്കുക?…
“കൂടുതൽ നല്കപ്പെട്ടവനിൽ നിന്ന് കൂടുതൽ ചോദിക്കപ്പെടും” എന്ന് നസ്രായൻ പറഞ്ഞുവെയ്ക്കുമ്പോൾ ഓരോ നിമിഷവും, ഓരോ ദിനവും എത്രമാത്രം വിലപ്പെട്ടതാണെന്ന് നാം തിരിച്ചറിയണം… അർത്ഥശൂന്യമായി വെറുതെ ജീവിച്ചു കടന്നുപോകാനുള്ളതല്ല നമ്മുടെ ജീവിതം… മത്സര പരീക്ഷകൾക്കൊക്കെ ഒരുപാടു പഠിച്ചൊരുങ്ങുന്ന നാം ജീവിതമെന്ന പരീക്ഷയിൽ പരാജയപ്പെടരുത്… അർത്ഥപൂർണമാകട്ടെ നമ്മുടെ ഓരോ ദിനങ്ങളും… അപ്രതീക്ഷിതമായ ആ പരീക്ഷയെ നസ്രായൻറ്റെ കാരുണ്യത്തിൽ ആശ്രയിച്ചുകൊണ്ട് അഭിമുഖികരിക്കാമെന്ന പ്രതിക്ഷയോടെ…