ആണ്ടുവട്ടത്തിലെ പാതിനഞ്ചാo ഞായർ, Cycle A, മത്താ. 13: 1-23

മത്താ. 13: 1-23
നമ്മോടൊപ്പമുള്ളവരും നമ്മുടെ ചുറ്റുപാടുകളും എപ്പോഴും നാം ആഗ്രഹിക്കുന്ന തരത്തിലായിരിക്കണമെന്നില്ല. നാം ആയിരിക്കുന്ന സാഹചര്യങ്ങളെ പഴിക്കാതെ, ആ സാഹചര്യങ്ങളെ നമ്മുടെ ജീവിതവീക്ഷണത്തിലൂടെ പരിവർത്തനം ചെയ്യാൻ നമുക്ക് ആയിട്ടുണ്ടോ? ഇന്നത്തെ സവിശേഷം നമ്മോട് പങ്കുവെയ്ക്കുന്നത് വിതക്കാരൻറ്റെ ഉപമയാണ്. എല്ലാ കാലങ്ങളിലും വചനം വിതയ്ക്കപ്പെടുന്നുണ്ട്. രക്ഷാകര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ല് വചനം പരിശുദ്ധ കന്യകാമറിയത്തിൻറ്റെ ഉദരത്തിൽ മാംസം ധരിക്കുന്നതാണ്. വചനം വിതയ്ക്കാൻ ദൈവം കണ്ട ഏറ്റവും ഫലപുഷ്ടമായിടം പരിശുദ്ധ കന്യകാമറിയത്തിൻറ്റെ ജീവിതമായിരുന്നു. കേവലമൊരു ഗ്രാമീണ കന്യകയായ മറിയം ‘അതെ’ എന്ന് പ്രത്യുത്തരിച്ചു തൻറ്റെ ജീവിതത്തിലേക്ക് വചനത്തെ സ്വീകരിക്കുന്നത് വഴി അവൾ രൂപാന്തരപ്പെടുന്നത് ദൈവമാതാവിൻറ്റെ സത്വത്തിലേക്കാണ്… എന്ത്കൊണ്ട് നമ്മുടെ ജീവിതത്തിൽ ഈ പരിവത്തനം സംഭവിക്കുന്നില്ല?
പലപ്പോഴും കരുതിയിരുന്നത് ധ്യാനം കൂടുമ്പോഴാണ് മാനസാന്തരം സംഭവിക്കുന്നതെന്ന്… പക്ഷെ മാനസാന്തരം വന്നട്ടല്ലേ നാം ധ്യാനം കൂടേണ്ടത്? മണ്ണിൻറ്റെ ഗന്ധമറിയുന്ന കർഷ സഹോദരങ്ങൾക്കറിയാം തങ്ങളുടെ വിള ഭൂമിയെ ഫലപുഷ്ടമായി നില നിറുത്താൻ എത്ര ,മാത്രം അധ്വാനിക്കണമെന്ന് ? അയാളുടെ വിയർപ്പും നിലത്തിൻറ്റെ ഫലപുഷ്ടിയെ സ്വാധിനിക്കുണ്ടെന്ന് പറയുമ്പോൾ… മാറ്റം ആഗ്രഹിച്ചാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കാനുള്ള ആത്മസമർപ്പണം കൂടി നമുക്ക് വേണം… ആത്മാവാണ് ഈ ആത്മസമർപ്പണത്തിന് നമ്മെ പ്രചോദിപ്പിക്കുന്നതും അതിനുള്ള ശക്തി നമുക്ക് തരുന്നതും … ആത്മാവിൻറ്റെ നിറവിൽ വചനത്തെ ഹൃദയത്തിൽ സ്വീകരിച്ചു, നമ്മൾ ആയിരിക്കുന്നിടങ്ങളിൽ നസ്രായനെ നൽകാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ