ലുക്കാ. 3:15-16, 21-22
ഒഴുകുന്ന ജലാശയത്തിലേക്ക് രണ്ടാവർത്തി ഒരേ കാലുകൾ വെയ്ക്കാൻ കഴിയില്ലെന്ന ചിന്ത മനസ്സിനെ ഒരേ പോലെ കുഴപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാറ്റങ്ങളോടുള്ള പ്രതികരണമാണ് നമ്മുടെ ജീവിത യാത്രയൊക്കെയും… ഹൃദയം തുറന്ന്, തുറവിയോടെ നാം സ്വീകരിച്ച മാറ്റങ്ങൾ… സമരസപ്പെടാനാവാതെ പുറം തിരിഞ്ഞു നിന്ന മാറ്റങ്ങൾ… ഓരോ നിമിഷവും നാം മാറ്റപ്പെടുകയാണ്… ഈ വരികൾ കുറിക്കുന്ന ഞാനും അറിഞ്ഞോ അറിയാതെയോ മാറ്റങ്ങളെ പുൽകുന്നുണ്ട്…
ക്രിസ്തുവിൻറ്റെ ജ്ഞാനസ്നാനത്തെ നാം ധ്യാനിക്കുമ്പോൾ, ആത്മാവിൻറ്റെ അരൂപിയിൽ നിരന്തരം നവീകരിക്കപ്പെടേണ്ടവരാണെന്ന യാഥാർഥ്യം നമ്മെ പ്രകാശിപ്പിക്കട്ടെ… ദൈവത്തിൻറ്റെ പ്രിയപുത്രനും/പ്രിയപുത്രിയുമായൊക്കെ നാം രൂപാന്തരപ്പെടുന്നത്, ഓർമപോലുമില്ലാതെ സ്വീകരിച്ച ജ്ഞാനസ്നാത്തിൻറ്റെ കൃപയിൽ, അവൻറ്റെ സ്നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിയുമ്പോഴേല്ലേ… ഈ സ്നാനത്തെ ഓർക്കാനുള്ള ജ്ഞാനം ആത്മാവ് നമുക്ക് നൽകട്ടെ…