ലുക്കാ. 22:14-23:56
“ദാവീദിൻറ്റെ പട്ടണത്തിൽ ഇന്ന് നിങ്ങൾക്കായി ഒരു രകഷകൻ ജനിച്ചിരിക്കുന്നു…” നസ്രായൻറ്റെ ജനനത്തെ സുവിശേഷമാക്കുന്നത് ഈ സദ്വാർത്തയാണ്… ജെറുസലേമിലേക്ക് സമാധാനത്തിൻറ്റെ രാജാവായി അവൻ പ്രവേശിക്കുന്നത് ഈ സദ്വാർത്ത പൂർത്തീകരിക്കാൻ തന്നെയാണ്. അതുന്നതങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുക എന്ന് ജനം ഏറ്റുപാടുമ്പോൾ തൻറ്റെ കിരീടവും ചെങ്കോലും കൊണ്ടല്ല മറിച് തൻറ്റെ ഉയിര് നൽകികൊണ്ടാണെന്നു ഈ ജനത്തെ താൻ രക്ഷിക്കുന്നതെന്ന് അവന് അറിയാമായിരുന്നു. “സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നത്,” ക്രിസ്തിയതുടെ ആത്മാവാണ്… ജെറുസലേം നിവാസികൾ പ്രതീക്ഷയോടെ അവനെ സ്വികരിച്ചെങ്കിലും ദുഃഖവെള്ളിയുടെ നിരാശയിൽ അവനെ തള്ളിപ്പറയുകയാണ്… പ്രതീക്ഷയോടെ അവനെ സ്വീകരിച്ച കണ്ണുകൾതന്നെ അവൻറ്റെ ആരാച്ചാരാകുന്നു.
എല്ലാവർഷവും ഓശാന ഞായറാഴ്ച്ച കുരുത്തോല ഏറ്റുവാങ്ങി നസ്രായനെ സ്വികരിക്കുന്ന നമ്മുടെ പരിണാമം എന്താണ്? അടുത്തവർഷം, വിഭൂതി ബുധന് മുൻപായി ഉണങ്ങിയ ആ കുരുത്തോലകൾ പള്ളിയിൽ തിരിച്ചു നൽകി, ആചാരങ്ങളിൽ കേന്ദ്രികൃതമായ ക്രിസ്തീയതയാണോ നാം ജീവിക്കുന്നത്? ക്രിസ്തുവിലേക്കുള്ള… സുവിശേഷത്തിലേക്കുള്ള തീർത്ഥയാത്രയാകട്ടെ ഈ വിശുദ്ധവാരം…