15.7.18
മാർക്കോ. 6: 7-13
തന്നോടൊപ്പം ആയിരിക്കാനും അയക്കപ്പെടുവാനുമാണ് ഓരോ ക്രിസ്തുശിഷ്യനും തെരഞ്ഞടുക്കപ്പെടുന്നത്. അയക്കപ്പെടുക എന്നത് കേവലമൊരു പുതിയ ചുറ്റുപാടിലേക്കുള്ള മാറ്റം എന്നതിലുപരിയായി അപര൯റെറ ജീവിതത്തിലേക്കു ക്രിസ്തുവാനുഭവത്തി൯റെറ പ്രത്യാശയും പേറിയുള്ള കടന്നു ചെല്ലലാണ്. ഒന്നിനെയും സ്വന്തമാക്കാനുള്ളതല്ല ഈ യാത്ര, മറിച്ച് വലിയ ഇടയ൯റെറ കരുതലിൽ അടിയുറച്ചു വിശ്വസിച്ച് അവ൯റെറ കരങ്ങളാൽ സുഖപ്പെട്ട് അപര൯റെറ ജീവിതത്തിന് സൗഖ്യത്തി൯റെറയും സാന്ത്വനത്തി൯റെറയും പ്രത്യാശ പകരുന്ന ഇടയന്മാരയിമാറുക എന്നതാണ്.