പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ, Cycle -C, യോഹ. 16:12-15

യോഹ. 16:12-15
അറിഞ്ഞോ അറിയാതെയോ ദൈവത്തെ അന്വേഷിക്കുന്നവരാണ് നാം ഓരോരുത്തരും… ഈ ദൈവാന്വേഷണo നമുക്ക് സമ്മാനിക്കുന്ന ഏറ്റവും വലിയ തിരിച്ചറിവ് ദൈവത്തിൻറ്റെ സത്ത ‘സ്നേഹമാണെന്നുള്ള’ ബോധ്യമാണ്… നസ്രായൻറ്റെ ജീവിതത്തെ ഒറ്റവാക്കിൽ സംഗ്രഹിക്കുകയാണെങ്കിൽ സ്നേഹമെന്നാല്ലാതെ മറ്റെന്താണ്… നാസയൻറ്റെ നിയോഗം തന്നെ സ്നേഹത്തിന് സാക്ഷിയാകുകയായായിരുന്നില്ലേ?… ദൈവത്തിൻറ്റെ സത്ത സ്നേഹമാണെന്ന് നമുക്ക് പറഞ്ഞു തരുന്നത് നസ്രായൻറ്റെ ജീവിതമാണ്…
പേരുപോലും ഉച്ചരിക്കാൻ പാടില്ലാതെ, ഓരോ ചെയ്തികളെയും എണ്ണം പറഞ്ഞു വിധിക്കുന്ന, ഇടുങ്ങിയ ദൈവസങ്കലപ്പത്തെ തച്ചുടച്, സ്നേഹനിധിയായ അബ്ബായെ നമുക്ക് ചൂണ്ടിക്കാണിച്ചത് നസ്രായനല്ലേ…
ദൈവമെന്ന യാഥാർത്യം മുന്നുവ്യക്തികളുടെ സ്നേഹകൂട്ടയ്മയാണെന്ന് തൻറ്റെ ജീവിതമുഹൂർത്തങ്ങളിലൂടെ നസ്രായൻ പങ്കുവെച്ചതല്ലേ ഏറ്റവും വലിയ വെളിപാട്. നമ്മുടെയൊക്കെ എല്ലാ പ്രാർത്ഥനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതുമൊക്കെ പരിശുദ്ധ ത്രിത്വത്തെ സ്മരിച്ചുകൊണ്ടായിട്ടുകൂടി, ത്രിത്വത്തിൻറ്റെ ഈ സ്നേഹക്കൂട്ടയ്മയിലേക്കു നാം എത്രമാത്രം വളർന്നിട്ടുണ്ട്? കൊച്ചു പിണക്കങ്ങളിലും, തെറ്റിദ്ധാരണകളിലും അസ്വസ്ഥമാകുന്ന നമ്മുടെ ഹൃദയങ്ങൾ, ത്രിത്വത്തിൻറ്റെ കൈയൊപ്പ് പേറുന്ന, സ്നേഹം നിറഞ്ഞുതുളുമ്പുന്ന തിരുഹൃദയങ്ങളാകട്ടെ…