ലൂക്കാ. 9: 28 b-36
മരുഭൂമിയുടെ നിർജ്ജീവതയിൽ നിന്ന് താബോറിന്റെ മഹത്വത്തിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ നയിക്കന്നത്. എല്ലായ്പ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. പക്ഷെ സുഖ-ദുഃഖങ്ങളുടെ സമ്മിശ്രമാണ് ജീവിതമെന്ന യഥാർത്ഥ്യം. ജീവിതമെന്ന യാഥാർത്ഥ്യത്തെ സമചിത്തതയോടെ സ്വീകരിക്കാൻ നമ്മെ സഹായിക്കന്നത് നമ്മുടെ ആത്മീയ ജീവിതമാണ്.
താബോറിന്റെ മഹത്വത്തിലും നസ്രായൻ നമുക്ക് പകർന്നു നൽകുന്നത് ഈ ഉൾ വെളിച്ചമാണ്. നാം ഇവിടെയായിരിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടുന്ന ശിഷ്യൻമാരോട് ക്രിസ്തു പറഞ്ഞ് വയ്ക്കുന്നത് തന്നെ കാത്ത് സഹനത്തിന്റെ ഒരു പാനമാത്രമുണ്ടെന്നും അതിനുമപ്പുറം നിത്യതയുടെ താബോർ തന്നെ കാത്തിരിക്കുന്നുണ്ടെന്നുമാണ് … ഈ പ്രതീക്ഷയുടെ നിറവിൽ കുരിശുമെടുത്ത് നമുക്ക് അവനെ പിൻചെല്ലാം…