17.2.19
ലുക്കാ. 6: 17, 20-26
അപരൻ എൻറ്റെ നരകമാണെന്ന് പറഞ്ഞ സാർത്രും, അപരൻ എൻറ്റെ സ്വർഗ്ഗമാന്നെഴുതിയ ലെവിനാസും നമ്മെ ക്ഷണിക്കുന്നത് കാലികമായ രണ്ട് ജീവിത വീക്ഷണങ്ങളിലേക്കാണ്… “ഞാൻ എൻറ്റെ സഹോദരൻറ്റെ കാവൽക്കാരനാണോ എന്ന് ചോദിച്ചു ദൈവത്തോട് വഴക്ക് കൂടുന്ന കായേൻ നമ്മളെയറിയാതെ നമ്മളിൽ ജീവിക്കുന്നുണ്ടോ? അപരനു മുന്നിൽ നാം ഹൃദയവാതിലുകൾ കൊട്ടിയടച്ചുട്ടുണ്ടെങ്കിൽ, നിത്യതയുടെ വാതിലുകൾ തുറന്നുതരണമെന്ന് എങ്ങിനെയാണ് പ്രാർത്ഥിക്കുക?
ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു നമ്മളോട് പറഞ്ഞുവെയ്ക്കുന്നത് സഹോദരൻറ്റെ കാവൽക്കരനാവാനാണ്… നമ്മുടെ സന്തോഷവും, സമ്പത്തും, സംതൃപ്തിയുമെല്ലാം നമ്മളിലേക്ക് മാത്രമായി ഒതുങ്ങേണ്ട അനുഗ്രഹങ്ങളല്ല, മറിച് വിശപ്പിൻറ്റെ നോവ് പേറുന്ന ജന്മങ്ങൾക്ക് അന്നമാവാനും, നോമ്പരാധിക്യതത്താൽ നിറഞ്ഞൊഴുകുന്ന മിഴികളൊപ്പാനും, തിരസ്കരിക്കപ്പെടുന്നവനെ ഹൃദയത്തോട് ചേർത്തുവെയ്ക്കാനും കൂടിയാണ്… സുഹൃത്തേ, അപരൻ സ്വർഗമാണെന്ന തിരിച്ചറിവിൽ സുവിശേഷഭാഗ്യം പേറുന്ന അനുഗ്രഹമായി നീ മാറട്ടെ…