യോഹ. 2: 1–11
ജീവിതയാത്രയിൽ തളർന്നുവെന്ന് തോന്നുന്നുണ്ടോ? ഒഴിഞ്ഞ കൽഭരണി അനുഭവങ്ങളെ എങ്ങിനെയാണ് നാം നേരിടുക? കാനായിലെ കല്യാണ വീട്ടിലേക്കാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. വെള്ളം വീഞ്ഞായി മാറുന്നത് അത്ഭുതം തന്നെയാണ്, പക്ഷെ അതിനേക്കാളും വലിയ അത്ഭുതം ക്രിസ്തുവിൻറ്റെയും മേരിയുടെയും സാമീപ്യമെല്ലെ… അപമാനത്തിൻറ്റെ കയത്തിൽ നിന്ന് സന്തോഷരാവിലേക്ക് ഈ വീടിനെ തിരികെ കൊണ്ടുവരുന്നത് ഈ അമ്മയും മകനുമല്ലേ… അപമാത്തിൻറ്റെ നോവറിയുന്ന നസ്രായൻ പരാജയമെന്ന് തോന്നിയ ജീവിത മുഹൂർത്തത്തിന് പുതുവീഞ്ഞിന്റെ ലഹരി പകരുന്നത് കാണുന്നില്ലേ?
തൻറ്റെ ഭവനമല്ലാതിരിന്നുട്ടുകൂടി കുടുംബനാഥയുടെ കരുതലോടെ, തൻറ്റെ പുത്രനോട് അത്ഭുതം പ്രവർത്തിച്ചേ മതിയാവു എന്ന് പറയുന്ന മേരിയമ്മയുടെ വിശ്വാസത്തെയും ഹൃദയ വിശാലതയെയും എങ്ങിനെയാണ് അളക്കുക? ഒഴിഞ്ഞ കൽഭരണികൾ എറിഞ്ഞു കളയാൻ വരട്ടെ… നമ്മുടെ ആഘോഷരാവിലേക്ക് നസ്രായനെയും മേരിയമ്മേയെയും ക്ഷണിക്കാൻ മറക്കല്ലേ… അതോടൊപ്പം വചനത്താൽ നമ്മുടെ കൽഭരണികൾ നിറയട്ടെ… നഷ്ടപ്പെട്ടു എന്ന് കരുതിയ ആ സന്തോഷരാവ് വീണ്ടും നമ്മെ തേടിയെത്തും… നൃത്തം ചെയ്യാൻ അവനുമുണ്ടാവും…