ലുക്കാ.12: 49-53
ലോകം മുഴുവൻ തൻറ്റെ സ്നേഹസന്ദേശം പ്രഘോഷിക്കുവാൻ പറഞ്ഞുകൊണ്ടാണ് നസ്രായൻ പിതാവിൻറ്റെ സന്നിധിയിലേക്ക് യാത്രയായത്… നമ്മുടെ ജീവിതസാക്ഷ്യങ്ങൾ ആരെയെങ്കിലുമൊക്കെ നസ്രായൻറ്റെ സ്നേഹാനുഭവത്തിലേക്കു നയിക്കുന്നുണ്ടോ? ആത്മാവിൻറ്റെ നിറവിൽ നാം വളർന്നാൽ മാത്രമെ ക്രിസ്തിയതയിൽ നാം ആഴപ്പെടുകയുള്ളു… ഇന്നത്തെ സുവിശേഷം നമ്മോട് സംവദിക്കുന്നതും നമ്മുടെ ജീവിതയാത്രയിൽ ഉണ്ടാകേണ്ട പരിശുദ്ധത്മാവിൻറ്റെ ഈ സാന്നിധ്യത്തെക്കുറിച്ചാണ്. നസ്രായൻ നമുക്ക് നൽകിയ ഏറ്റവും വലിയ ദാനം ഈ സഹായകൻ തന്നെയാണ്. ഇരുൾ നിറയുന്ന ഈ കാലഘട്ടത്തിൽ പ്രകാശത്തിൻറ്റെ സാക്ഷിയായി, നസ്രായനുവേണ്ടി നിലകൊള്ളണമെങ്കിൽ ഈ സഹായകനെ ഒപ്പം കൂട്ടിയെ മതിയാവൂ… യൂറോപ്പിലെ നിർജ്ജീവമായ പള്ളികളിൽ ആത്മയീതയുടെ പുതു തീ ആളിപടർത്തുന്നത് പരിശുദ്ധത്മാവിനെ ആത്മമിത്രമാക്കി, അവൻറ്റെ തീക്ഷണതയാൽ ജ്വലിക്കുന്ന നമ്മുടെ സ്വന്തം ജീസസ് യുത്ത് സഹോദരങ്ങളെന്ന ചിന്ത നമ്മെ പ്രകാശിപ്പിക്കട്ടെ… ആത്മാവിൻറ്റെ തീക്ഷണതയിൽ ജ്വലിക്കുന്ന, അവൻറ്റെ സ്നേഹഗാഥ പ്രഘോഷിക്കുന്ന ജീവിതങ്ങളായി നാമൊക്കെ രൂപാന്തരപ്പെടെട്ടെ എന്ന പ്രാർത്ഥനയോടെ…