തപസ്സുകാലം മൂന്നാം ഞായർ, Cycle C, ലൂക്കാ. 13:1-9

ലൂക്കാ. 13:1-9
പെസഹക്കാലത്തെ മൂന്നാമത്തെ ഞായർ ശരിയായ മാനസാന്തരനുഭവത്തിന്റെ ആവശ്യ കഥയിലെക്കാണ് നമ്മെ ക്ഷണിക്കുന്നത്. മാനസാന്തരം എന്നേക്കുമായി ഒരിക്കൽ മാത്രം സംഭവിക്കേണ്ട ഒന്നല്ല, മരണത്തോളം നമ്മിൽ ഉണ്ടാവേണ്ട ആത്മീയ മനോഭാവമാണ്. എല്ലാ ദിവ്യബലിയർപ്പണവും ആരംഭിക്കുന്നത് തന്നെ നമ്മുടെ ഇടർച്ചകൾ ഏറ്റു പറഞ്ഞ് കൊണ്ടാണ്. നിരന്തരമായ മാനസാന്തരനുഭവത്തിലേക്കുള്ള ക്ഷണമാണ് ഈ അനുതാപ കർമ്മം. ഇന്നത്തെ വചനത്തിലൂടെ നസ്രായൻ നമ്മോട് പങ്ക് വയ്ക്കുന്നതും, ഈ മാനസാന്തര അനുഭവത്തിന്റെ ആഴങ്ങളിലേക്ക് കടന്ന് വരാനാണ്. പീലാത്തോസ് നിഷ്ഠുരമായി വധിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വിവരണം ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നുണ്ട്. അതോടൊപ്പം സീലോഹയിലെ കെട്ടിടം തകർന്ന് മരിക്കുന്ന 18 പേരെക്കുറിച്ചുള്ള വിവരണവും. ഈ രണ്ട് വിവരണങ്ങളെയും നസ്രായൻ ബന്ധിപ്പിക്കുന്നുണ്ട്. ആദ്യത്തെ സംഭവത്തെ പീത്തോസ് എന്ന ഭരണാധികാരിയുടെ ധാർഷ്ട്യമായി നാം കരുതുമ്പോൾ രണ്ടാമത്തെതിനെ ദൗർഭാഗ്യമായി വിചാരിക്കാം. അപ്രതീക്ഷിതമായി മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നവരാണ് ഇരു കൂട്ടരും. എന്നാൽ അവർ അത്തരമൊര/ .രു ദാരുണമായ അന്ത്യത്തിന് അർഹരായിരുന്നൊ? ഇന്ന് ഈ വചനം ധ്യാനിക്കുന്ന നമ്മളൊ, അന്നത്തെ ജനസഞ്ചയമൊ ഇവരെക്കാൾ മികച്ചവരാണെന്ന് കരുതാമൊ?
ആരെയും കീറിമുറിച്ച് വിധിക്കാനല്ല ഈ ചോദ്യ ശരങ്ങൾ പക്ഷെ അനിവാര്യമായ മരണമെന്ന യാഥാർത്ഥ്യത്തിലേക്ക് നാം നടന്നടക്കുമ്പോൾ ‘അനിവാര്യതയെ ‘നാളെ, നാളെ… നീളെ, നീളെയായി മാറ്റി വയക്കണ്ട എന്ന ബോധ്യത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു.’ ഫലം കാണാത്ത അത്തി വൃക്ഷത്തെ വെട്ടിമാറ്റാമെന്നുള്ള യജമാനന്റെ നിർദ്ദേത്തിന്, ചുറ്റും കിളച്ച് വളമിടാമെന്നുള്ള ജോലിക്കാരന്റെ യാചന ജീവിതത്തിൽ നമുക്കൊക്കെ നവീകരണത്തിലേക്ക് കടന്ന് വരാനുള്ള അനവധി അവസരങ്ങളുടെ പ്രതീകമല്ലേ… അവസരങ്ങളെ പാഴാക്കി, മാനസാന്തര അനുഭവത്തിലേക്ക് തങ്ങളുടെ ജീവതത്തെ പാകപ്പെടുത്താതെ കടന്ന് പോവുമ്പോൾ… ഇനിയെന്ത് പേടിക്കാനാണ്? ചിന്തിക്കാനാണ്? മരണത്തിനപ്പുറം ജീവിതമില്ലല്ലൊ… പിന്നെ ആരോടാണ് ഇതിനെക്കുറിച്ച് ബോധിപ്പിക്കുക? ഇങ്ങനെ ചിന്തിച്ച്, കണക്ക് കൂട്ടി മനാസന്തര അനുഭവത്തിന് നേരെ പിന്തിരിഞ്ഞ് നിൽക്കുന്നവരെ ബോധ്യപ്പെടുത്താൻ നമുക്കാവുമൊ?
ഒന്നാമത്തെ വായനയിൽ മാനസാന്തരനുഭവത്തിൽ നിന്ന് ഒളിച്ചോടി ദൈവത്തിൽ നിന്ന് പിന്തിരിഞ്ഞ് നിൽക്കുന്ന മോശയെത്തേടി ദൈവ സ്വരമെത്തുന്നുണ്ട്. കത്തുന്ന മുർപ്പടർപ്പ് കത്തി ചാമ്പലാകുന്നില്ല. ചെരുപ്പുകൾ അഴിച്ച് മാറ്റാനുള്ള ക്ഷണം, മാനസാന്തര അനുഭവത്തിലേക്ക് പ്രവേശിക്കാനുള്ള ദൈത്തിന്റെ ക്ഷണമാണ്. ഈജിപ്ത്കാരനെ കൊന്ന ആ കൊലപാതികയായ ആ പഴയ മനുഷ്യനെ ഉരിഞ്ഞ് മാറ്റുമ്പോൾ ദൈവകൃപ അദ്ദേഹത്തെ വലിയൊരു ജനതതിയുടെ നേതാവാക്കുകയാണ്. അയാളോട് സംവദിക്കുന്നത് അബ്രഹാത്തിന്റെയും, യാക്കോബിന്റെയും ഇസഹാക്കിന്റെയും ദൈവമായ ‘ഞാനായവനാണ്.’ ഈ ആദിയും അന്ത്യവുമില്ലാത്ത ‘ ഞാനായവന്’ അബ്രഹാമും, യാക്കോബും, ഇസഹാക്കും ജീവിക്കുന്നവരാണെങ്കിൽ… പഴയ നിയമത്തിലെ കഥ പറഞ്ഞ് പേടിപ്പിക്കുകയാണെന്ന് വിചാരിക്കരുതേ … ഈ ഒരു കഥ കൺമുന്നിലുണ്ടായിട്ടും ദൈവത്തിനെതിരെ പിറുപിറുക്കുന്ന, യേശുവിനെതിരെ പിൻ തിരിഞ്ഞ് നിൽക്കുന്ന ഇസ്രായേൽ ജനത്തെക്കുറിച്ച് രണ്ടാമത്ത വായനയിൽ കൊറിന്തിസു കാർക്കെഴുതിയ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. ശാസന്തമായിരുന്ന് പിന്നിട്ട വഴികളിലേക്ക് നോക്കുമ്പോൾ വീഴ്ചകളെ തിരിച്ചറിയാനുള്ള ആത്മീയ പ്രകാശവും, ആത്മാവിന്റെ കരുത്തും അങ്ങനെ ദൈവ സ്വരത്തിന് കാതോർത്ത്, ‘ഞാനായവൻ’ ആഗ്രഹിക്കുന്ന വഴിയിലേക്ക്, ജീവിതന്നിലേക്ക് തിരിച്ച് വരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ഹൃദയത്തിൻ ചാരെ…