മത്താ. 28:16-20
ഇന്ന് നസ്രായന്റെ സ്വർഗ്ഗാരോപണത്തിന്റെ ഓർമ്മ ദിനമാണ്. മാനവക്ഷ എന്ന തന്റെ ദൗത്യത്തിന്റെ പൂർത്തികരണത്തിനായാണ് നസ്രായൻ നമ്മിൽ ഒരുവനായത്. നിത്യതയിലെ വചനമായവൻ മാംസം ധരിച്ച് നമ്മോടൊപ്പമായത്, നമ്മെ അവനോടൊപ്പം നിത്യതയുടെ ഭാഗമാക്കാനാണ്. ഈ രക്ഷണീയ കർമ്മത്തിന് ഒരു ൮. നസ്രായെന്റെ പീഡാസഹനവും മരണവുമാണ് ഈ രക്ഷണീയ കർമ്മത്തിന്റെ അടിസ്ഥാനവും ആത്മാവുമെങ്കിലും ഈ ദൗത്യം യുഗാന്തത്തോളം നിലനിൽക്കുന്നതും നമ്മിലോരോരുത്തരിയുടെയും തുടർന്ന് പോവേണ്ടതുമാണ്. തന്റെ സ്വർഗ്ഗാരോഹണത്തിന് തൊട്ട് മുൻപായ് ഈ ദൗത്യമാണ് തന്റെ തോഴർക്കായ് നസ്രായൻ നൽകുക: ” നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് ജ്ഞാനസ്നാനം നൽകുവിൻ…”
നസ്രായനെ നമുക്ക് ചുറ്റുമുള്ള സഹോദരങ്ങൾക്ക് പരിചയപ്പെടുത്തുക, അവനിലൂടെ നൽകപ്പെട്ട രക്ഷയിലേക്ക് ഈ സഹോദരങ്ങളെ നയിക്കുക ഇവ നമ്മോട് നസ്രായൻ ആവശ്യപ്പെടുന്ന ദൗത്യങ്ങളാണ്. അത് പോലെ എല്ലാ ജനതകളയും പന്തക്കുസ്താ അനുഭവത്തിന് ഒരു ക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. നമ്മൾ ആയിരിക്കിന്നടങ്ങളിൽ ഈ ദൗത്യം പൂർത്തി കരിക്കാൻ നമുക്കാവുന്നത് നമ്മെത്തന്നെ അവന്റെ കൃപയ്ക്ക് വിട്ട് നൽകുമ്പോഴാണ്. അങ്ങനെ നാം ഓരോരുന്നതും ദൈവരാജ്യം പടുത്തുയർത്തുന്നതിൽ പങ്ക്കാരാവുന്നു.
നാസ്രായനെ ലോകത്തിന് പരിചയപ്പെടുത്തു ക, ജ്ഞാനസ്നാനത്തിലൂടെ അവൻ നൽകുന്ന രക്ഷയിൽ പങ്ക്കാരാവാൻ എല്ലാവരെയും ക്ഷണിക്കുക… നിസാരമെന്ന് ഒരു പക്ഷെ നമുക്കൊക്കെ തോന്നാമെങ്കിലും ആത്മാവിന്റെ കൃപയും സാന്നിദ്ധ്യവും നമ്മോട് കൂടെയില്ലാതെ ഈ ദൗത്യത്തിൽ പങ്ക് കാരനാവാനോ, പൂർത്തികരിക്കാനൊ നമ്മുക്ക് സാധിക്കുകയില്ല. യുഗാന്തം വരെ താൻ നമ്മോടൊപ്പമുണ്ടാവുമെന്ന വാഗ്ദാനം നസ്രായൻ നമ്മോട് പങ്ക് വച്ച ശേഷമാണ് സ്വർഗ്ഗാരോപിതനാവുന്നത്. നസ്രായന്റെ ഈ വാഗ്ദാനത്തിൽ വിശ്വസിക്കുന്നതിനും ഉത്ഥിതനായ നസ്രായനെ നമ്മുടെ ജീവിത വീഥിയിൽ അനുഭവിക്കുന്നതിനും നമ്മോടൊപ്പം ആത്മാവിന്റെ സാന്നിദ്ധ്യം കൂടെയുണ്ടായേ മതിയാവൂ. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭയുടെ വളർച്ച പരിശോധിക്കുകയാണെങ്കിൽ എവിടെയൊക്കെയാണ് ആത്മാവിനെ സജീവമായി ആശ്രയിക്കുന്നത് അവിടെയൊക്കെയാണ് സഭ സജീവമായി നിലകൊള്ളുന്നതും, വളരുന്നതും… ആത്മാവിനെ മറന്നിട്ടുള്ള സഭാ സമൂഹങ്ങളൊക്കെ ജീർണ്ണതയുടെ വക്കിലാണ്. കാരണം നസ്രായനെക്കുറിച്ച് തങ്ങളുടെ ജീവിതത്തിലൂടെയും വാക്കുകളിലൂടെയും പ്രഘോഷിക്കാനും, ജ്ഞാന സ്നാനത്തിലൂടെ മറ്റുള്ളവരെ അവന്റെ രക്ഷയിലേക്ക് നയിക്കാനും നമുക്ക് കഴിയാതെ പോവുന്നത് ആത്മാവിന്റെ അസ്ഥിത്വത്തിൽ വിശ്വാസിക്കാത്തതും അവന്റെ കൃപയിൽ ആശ്രയിക്കാത്തതും കൊണ്ടാണ്. നസ്രായന്റെ സ്വർഗ്ഗാരോപണ തിരുനാൾ നസ്രായൻ നമുക്ക് നൽകിയ ദൗത്യത്തിന്റെ ഓർമ്മ പുതുക്കാണ്. കാരണം ഈ ദൗത്യം നാമൊക്കെ പൂർത്തികരിച്ചാൽ മാത്രമെ അവൻ നമുക്കായ് നേടിയ രക്ഷ ഭൂമിയുടെ അതിർത്തികൾ വരെ പ്രഘോഷിക്കപ്പെടുകയുള്ളു. ആത്മാവിന്റെ ശക്തി സ്വീകരിച്ച് നസ്രായന്റെ ഉത്തമ സാക്ഷിയാവാൻ ഈ സ്വർഗ്ഗാരോപണ തിരുനാൾ നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…