22.7.18 മാർക്കോ. 6: 30-34

22.7.18
മാർക്കോ. 6: 30-34
മറ്റുള്ളവരുടെ നൻമയക്കുവേണ്ടി സദാ പ്രവർത്തന നിരതനായ ക്രിസ്തുവിനെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു. സമകാലികരായ യഹൂദറാബ്ബിമാരിൽനിന്ന് അവനെ വ്യത്യസ്തനാക്കിയത് മറ്റുള്ളവരോടുള്ള കരുതൽ നിറഞ്ഞ അവൻറ്റെ ഈ ഇടയഹൃദയമായിരിന്നു. തനിക്ക് ചുറ്റുമുള്ളവരെയും ചുറ്റുപാടുകളെയും അനുകംബയോടെ വീക്ഷിക്കാൻ അവനായി. അനുകംബാർദ്രമായ അവൻറ്റെ ഹൃദയവും, കാരുണ്യം നിറഞ്ഞ മിഴികളും ആരെയും വിധിച്ചില്ല. ഇതോക്കെയാവണം ക്രിസ്തുവെന്ന ഇടയൻറ്റെ ചാരത്തേക്ക് ജനക്കൂട്ടത്തെ അടുപ്പിച്ചത്. മറ്റുള്ളവരുടെ വേദനകളെ സ്വന്തം ഹൃദയത്തോട് ചേർത്തുനിറുത്തിയ ക്രിസ്തുവിൻറ്റെ ഇടയ ഹൃദയത്തിലേക്ക് നമുക്കും വളരാൻ ശ്രമിക്കാം.