ആണ്ടുവട്ടത്തിലെ ഏഴാം ഞായർ, Cycle C, ലുക്കാ. 6: 27-38

ലുക്കാ. 6: 27-38
നസ്രായൻ നമ്മെ ഏൽപിച്ചുകടന്നു പോയ ആ സ്നേഹത്തിൻറ്റെ മേലങ്കി എവിടെയാണ്? തൻറ്റെ ഒറ്റവർക്കും ഒടയവർക്കും ആരുമായിരുന്നില്ലല്ലോ, ആ മേലങ്കി അവൻ നൽകിയത്… തന്നെ തച്ചുടച്ച കഠിന ഹൃദയങ്ങൾക്കു തന്നെയായിരുന്നില്ലേ… നന്മയുടെ ഈ സുവിശേഷം തൻറ്റെ കുരിശിൻറ്റെ വഴിയിലും ജീവിതംകൊണ്ട് പ്രോഘോഷിക്കാൻ അവനായി എന്നതായിരുന്നു അവൻറ്റെ സുകൃതം.
സാധാരണ മനംമടുത്തും, നിരാശയിൽ മുങ്ങിത്താണുo, ശാപവാക്കുകൾ ഒരുവിട്ടുമായിരുന്നു പലരും കുരിശിലെ തങ്ങളുടെ വിധിയെ സ്വികരിച്ചുരുന്നത്. ഇത്രയധികം തന്നെ വേട്ടയാടിയിട്ടും, ഇരുമ്പാണികളാൽ തൻറ്റെ പച്ചമാoസത്തെ പിച്ചി ചീന്തിയിട്ടും പിതാവെ ഇവരോട് ക്ഷമിക്കണമെ എന്ന് നസ്രായൻ മൊഴിയുമ്പോൾ കാരുണ്യം വറ്റിയ പല മിഴികളിലും സ്നേഹത്തിൻറ്റെ ചെറിയൊരു നനവ് പ്രകടമായിരുന്നു… “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു…” ശതാധിപന് എങ്ങിനെയാണ് സ്നേഹത്തിൻറ്റെ ഈ സുവിശേഷം പ്രസംഗിക്കാനാവാതിരിക്കുക? സ്നേഹം… സ്നേഹം… സ്നേഹം…