യോഹ. 14: 23-29
വിടപറയലുകൾ എന്നും എപ്പോഴും ദുഃഖസാന്ദ്രമാണ്… ഒന്നിനെയും എന്നേക്കുമായി നമ്മുടെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ നമുക്കാവില്ല. ഒരു പക്ഷെ നമ്മുടെ സ്നേഹഭാജനങ്ങളായ മക്കളെ, എല്ലാമെല്ലാമായ ജീവിതസഖിയെ, താങ്ങും തണലുമായ സൗഹൃദബന്ധങ്ങളെ, ഒരുപാട് ആഗ്രഹിച്ചു സ്വന്തമാക്കിയ ഇലക്ട്രോണിക് ഉപകരണങ്ങൾ… എല്ലാറ്റിനോടും ഇന്നല്ലെങ്കിൽ നാളെ ഒരു വിട പറയൽ അനിവാര്യമാണ്… വിടപറയലുകൾ ദുഃഖ സാന്ദ്രമാകുന്നതെന്തുകൊണ്ടാണ്? ഒരു പക്ഷേ വിട പറയുന്ന വ്യക്തിയുടെ അസാന്നിദ്ധ്യം നമ്മിൽ സൃഷ്ടിക്കുന്ന ശൂന്യതയാവാം അതോടൊപ്പം ആ സ്നേഹപ്രവാഹത്തിൻറ്റെ കരുതൽ നമുക്ക് നഷ്ടപെടുന്നല്ലോ എന്നുള്ള ചിന്തയുമാവാം…
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ടു പോവുന്നത് നസ്രായൻറ്റെ വിടപറയൽ പ്രഭാഷണത്തിലേക്കാണ്… തൻറ്റെ ശിഷ്യരുടെ ഉള്ളം നീറുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവൻ വിടപറയല്ലെന്ന യാഥാർഥ്യത്തെ അവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്. പക്ഷെ നസ്രായൻ അവരെ ഉത്ബോധിപ്പിക്കുന്നത് സന്തോഷമായിരിക്കാനാണ് കാരണം തൻറ്റെ വിടവാങ്ങൽ അവർക്ക് സമ്മാനിക്കുന്നത് സ്വർഗ്ഗിയ സഹായകനെയാണ്… പരിശുദ്ദത്മാവാണ് ദൈവവചനത്തിന് അനുസൃതമായി ജീവിക്കാൻ നമ്മെ സഹായിക്കുന്നത്. അങ്ങിനെ നമ്മുടെ ജീവിതം വചനാധിധിഷ്ഠിതമാകുമ്പോൾ പരിശുദ്ധ ത്രീത്വത്തിൻറ്റെ സാന്നിധ്യം പേറുന്ന അനുഗ്രഹങ്ങളായി നാം ഓരോരുത്തരും രൂപപ്പെടും …