മത്താ.13: 44-52
ചുരുക്കം ചിലർ മാത്രം സ്വന്തമാക്കുന്ന നിധിയാണ് നസ്രായനെന്ന് വിചാരിക്കുന്നു. പലരും ആ നിധി കണ്ടെത്തുന്നുണ്ടെങ്കിലും ആ നിധിക്കുവേണ്ടി സർവ്വവും ത്യജിക്കാൻ തയ്യാറാകുമൊ? എല്ലാം ത്യജിക്കണമെന്ന് പറയുമ്പോൾ എല്ലാം ഉപേക്ഷിച്ചു സന്യാസത്തിന് ഇറങ്ങിത്തിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് വിചാരിക്കരുത്… നാം ആയിരിക്കുന്ന നമ്മുടെ ജീവിത മേഘലകളിൽ നസ്രായൻറ്റെ സ്ഥാനം എവിടെയാണ്?
ഒരു വൈദീക വിദ്യർത്ഥിയായ എന്നെ സംബന്ധിച്ചടുത്തോളം പഠിക്കാനും, സുഹൃത്തുക്കളുമായി സംവദിക്കാനും, കളിക്കാനുമൊക്കെ സമയം കണ്ടെത്തിയിട്ടും നസ്രായൻറ്റെ മുന്നിലിരുന്നു അവനുമായി സംവദിക്കാൻ സമയമില്ലെങ്കിൽ ആ നിധി ഞാൻ ഇനിയും കണ്ടെത്തിയിട്ടില്ല, കണ്ടെത്തിയെങ്കിൽ തന്നെ, ആ നിധി സ്വന്തമാക്കാൻ ഞാൻ ഇനിയും തുനിഞ്ഞിറങ്ങിയിട്ടില്ല…. ഈ ദിവസങ്ങളിൽ ഒരുപാട് സമയമൊക്കെ കിട്ടിയിട്ടും അവൻറ്റെ കരങ്ങളിലേക്ക് നിങ്ങളുടെ ജീവിതം ഭരമേൽപ്പിക്കാൻ കഴിഞ്ഞട്ടില്ലെങ്കിൽ അതേ വഞ്ചിയിൽ തന്നെയാണ് നിങ്ങളും…
രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട വചനം ഇപ്പോൾ വായിക്കേണ്ടതിൻറ്റെ പ്രസക്തി എന്താണ്? വാഗ്ദത്ത ഭൂമിയെന്ന നിധി അന്വേഷിച്ചു യാത്ര തിരിക്കുന്ന ഒരു ജനതയിൽ നിന്ന്, സ്ഥലത്തിനും കാലത്തിനും അതീതമായ ഒന്നാണ് ആ നിധി – ‘അതെ നസ്രായൻ,’ എന്ന തിരിച്ചറിവിലാണ് വേദം അവസാനിക്കുന്നത്. ആ നിധി കണ്ടെത്താനും സ്വന്തമാക്കാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…