ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ, Cycle -C, ലുക്കാ. 1:1-4, 4: 14-21

ലുക്കാ. 1:1-4, 4: 14-21
നിയോഗം പേറിയ ജന്മങ്ങളാണ് നാം ഓരോരുത്തരും. തൻറ്റെ നിയോഗത്തെ തിരിച്ചറിയുന്നതും, അത് പൂർത്തീകരിക്കുന്നതുമാണ് ജീവിതവിജയമെന്ന് വിശ്വസിക്കുന്നു… യുഗങ്ങൾക്കു മുമ്പേ എഴുതപ്പെട്ട തൻറ്റെ ജീവിത നിയോഗത്തെ തിരിച്ചറിയുന്ന ക്രിസ്തുവിനെ ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നു… ആത്മാവിൻറ്റെ നിറവിൽ, തച്ചുടക്കപ്പെട്ട സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ ചിറകുകൾ നൽകുന്നതാണ് തൻറ്റെ നിയോഗമെന്ന് തിരിച്ചറിയുന്ന നസ്രായൻ, പിന്നെ തൻറ്റെ ഓരോ നാഴികയും, വിനാഴികയുമെല്ലാം ചെലവിടുന്നത് ഈ നിയോഗത്തിന്റെ പൂർത്തീകരണത്തിനാണ്… സ്നേഹത്തിൻറ്റെയും, സാന്ത്വനത്തിൻറ്റെയും, കൃപയുടേയുമൊക്കെ നീർച്ചാലായി അവൻ ഒഴുകി ഇറങ്ങുന്നതിൻറ്റെ സാക്ഷ്യമാണല്ലോ സുവിശേഷങ്ങൾ നമ്മോട് പങ്കുവെയ്ക്കുന്നത്…
എവിടെയൊ വായിച്ചതോർക്കുന്നു: ‘മറ്റുള്ളവർ വായിക്കുന്ന ഒരേയൊരു സുവിശേഷം എൻറ്റെയും നിങ്ങളുടെയും ജീവിതമായിരിക്കുമെന്ന്…’ പ്രിയ സുഹൃത്തെ താങ്കളുടെ നിയോഗമെന്താണ്? ആരുടെയെങ്കിലുമൊക്കെ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ എനിക്കും നിങ്ങൾക്കുമായാൽ… എൻറ്റെയും നിങ്ങളുടെയും ജീവിതത്തിൽ ഈ വചനം നിറവേറപ്പെടട്ടെ…