തപസ്സുകാലം അഞ്ചാം ഞായർ, Cycle A, യോഹ. 11:1-45

യോഹ. 11:1-45
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് നസ്രായ൯െറ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന മൂന്ന് വ്യക്തിത്വങ്ങളിലേക്കാണ് – മാർത്ത, മേരി, ലാസറസ്. മരിച്ച് മണ്ണടിഞ്ഞ ലാസറിനെ നസ്രായൻ തിരികെ കൊണ്ടുവരുന്നത് ഈ ആത്മ സൗഹൃദത്തി൯െറ ആഴങ്ങളിലേക്കാണ്. “നീ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കില്ല,” എന്നായിരുന്നു രണ്ട് സഹോദരിമാരുടെയും പരാതി. ദൈവത്തിൻറെ സമയവും പദ്ധതിയും നമ്മുടെ ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കുമൊക്കെ അതീതമാണല്ലോ…അതുകൊണ്ടാവണം ലാസർ രോഗബാധിതനാണെന്നറിഞ്ഞിട്ടും നസ്രായൻ അവൻറെ മരണശേഷം അവിടെയെത്തുന്നത്.
ദൈവം ത൯െറ മഹത്വം വെളിവാക്കാനായി, താനാണ്, ജീവ൯െറയു൦, മരണത്തി൯െറയും, ഉറവിടമെ൬് നസ്രായന് ചുറ്റുമുള്ള വരെയൊക്കെ മനസ്സിലാക്കാൻ ദൈവം തിരഞ്ഞെടുത്ത എളിയ ഉപകരണമാണല്ലോ ലാസറസ്. താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും മേരിയുടെ വിതുമ്പലുകൾ ക്ക് മുന്നിൽ നസ്രായനു൦ കണ്ണീർ പൊഴിക്കുക യാണ്. നമ്മോടൊപ്പം കരയുന്ന ദൈവം. “ലാസർ പുറത്ത് വരിക,” വചനത്താൽ സർവ്വവും സൃഷ്ടിച്ച വന് ജീവൻ തിരികെ നൽകാനും തൻറെ വചനം മാത്രം മതി. മരണത്തി൯െറ ബന്ധനത്തിൽ നിന്ന് മാത്രമല്ല അവനെ കല്ലറയ്ക്കുള്ളിൽ കുഴിച്ചുമൂടാൻ കാരണമായ എല്ലാ ബന്ധനങ്ങളിൽ നിന്നും കൂടിയാണ് നസ്രായൻ അവനെ മോചിപ്പിക്കുന്നത്.
നമുക്കും ഒരു വിടുതലി൯െറ ആവശ്യമുണ്ടോ? ഈ നോയമ്പ് കാലം വചനത്തെ ആഴത്തിൽ ധ്യാനിക്കാനു൦ അങ്ങനെ വചനത്തിൻറെ ശക്തിയാൽ എല്ലാവിധ ബന്ധനങ്ങളിൽ നിന്നും മോചനം നേടി നസ്രായനെ പരിപൂർണ്ണ മനസ്സോടെ പിഞ്ചെലുവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടു൦, പ്രതീക്ഷയോടുകൂടി…