യോഹ. 6:1-15
പങ്കുവെയ്ക്കുന്നതിലെ സന്തോഷവും സംതൃപ്തിയും ഇന്നത്തെ സുവിഷേശം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു. സമൃദ്ധിയിൽനിന്ന് പങ്കുവയ്ക്കാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും ഇല്ലായ്മകളുടെ മദ്ധ്യത്തിലും മറ്റുള്ളവരെ കരുതാൻ നമുക്ക് കഴിയണമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. പങ്കുവയ്ക്കാനുള്ള മനോഭാവമാണ് അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്നത്. അപ്പവും രണ്ട് മീനും പരാതികളില്ലാതെ ശിഷ്യന്മാർക്കു കൈമാറി വലിയൊരു ജനക്കൂട്ടത്തിൻറ്റെ വിശപ്പു ശമിപ്പിക്കാൻ നിമിത്തമായ ആ കൊച്ചുകുട്ടിയുടെ ആത്മീയതയെ ധ്യാനിച്ചുകൊണ്ട് പങ്ക്വെയ്ക്കാനുള്ള മനോഭാവത്തിലേക്കു നമുക്ക് വളരാം.