18
ലുക്കാ. 2: 41-52
നമുക്കെല്ലാവർക്കും ഗൃഹാുരത്വം നിറഞ്ഞുതുളുംബുന്ന അനുഭവമാണ്. ഓരോ പ്രവാസിയുടെയും നെഞ്ചിലെ സ്വപ്നമാണ് വീട്. ചോരവറ്റിക്കുന്ന ഉഷ്ണത്തെയും ശരീരത്തെ വരഞ്ഞു കീറുന്ന ശിശിരത്തെയും പ്രധിരോധിക്കുന്നത് നെഞ്ചിലെ ഈ സ്വപ്നമാണ്. എന്റെ വീട്… എൻ്റെ സ്വർഗം…
അവധിക്കാാലത്തിനു വേണ്ടി
കാത്തിരിക്കുന്നന ആരെയും ഇനി കുറ്റം പറയില്ല… സ്വന്തം വേരുകളിലേക്കുള്ള തീർത്ഥ യാത്ര കൂടിയണലോ നമ്മുടെ വീടനുഭവങ്ങൾ.
കല്ലും, മണലും, ശീതികരിച്ച മുറികളൊന്നും നമ്മുടെ കുടുംബങ്ങളെ
സ്വർഗമാക്കുന്നില്ലല്ലോ. പ്രിയപ്പെട്ടവരേ കുറവുകളോട്കൂടി നെഞ്ചോട് ചേർത്തുവെയ്‌ക്കുമ്പോഴാണല്ലൊ, നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബങ്ങളാകുന്നത്. അവധിക്കു വീട്ടിൽ പോകാൻ താത്പര്യമില്ല എന്ന് പറഞ്ഞ സുഹൃത്തിനോട് കാരണം ആരാഞ്ഞപ്പോൾ ‘അമ്മ വീട്ടിലില്ല’ എന്ന് പറഞ്ഞ ആ സുഹൃത്തിനെ പ്രതി അഭിമാനം തോന്നുന്നു… ഈ ഈഴടുപ്പങ്ങളല്ലേ നമ്മുടെ കുടംബങ്ങളെ തിരുക്കുടുബങ്ങളാക്കുന്നത്.
ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ ജ്ഞാനത്തിലും പ്രീതിയിലും വളർന്നുവന്ന ക്രിസ്തുവും നമ്മോട് പങ്കുവെയ്ക്കുന്നത് ബന്ധങ്ങളെ കരുതാനല്ലേ… നിയോഗത്തിന്റെ തിരിച്ചറിവിൽപോലും മേരിക്കും ജോസഫിനും മുന്നിൽ അവരുടെ വത്സലപുത്രനാകുന്നതും, കുരിശിലെ മരണവെപ്രാളത്തിന്റെ മധ്യത്തിലും മേരിയമ്മയെ ഓർക്കാനും ഇനിമുതൽ മകനായി പ്രിയശിഷ്യയുനുണ്ടെന്നൊക്കെ പറയാനും ക്രിസ്തുവിനു കഴിഞ്ഞപ്പോൾ, തിരക്കുകളുടെ മധ്യത്തിൽ പ്രിയപ്പെട്ടവരെ ഓർക്കാൻ മറന്നുപോകുന്ന നമ്മുടെ ഹൃദയങ്ങളിൽ അവൻ വളരട്ടെ…അവന്റെ സാന്നിധ്യം നമ്മുടെ കുടുംബങ്ങളെ തിരുകുടുംബങ്ങളാക്കട്ടെ…